പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനപാത കാലഘട്ടത്തിന്റെ ആവശ്യം; വനപാത വെട്ടുന്ന ആദിവാസികളെ സന്ദർശിച്ച് രമ്യ ഹരിദാസ്

Google Oneindia Malayalam News

പാലക്കാട്; പറമ്പിക്കുളം തേക്കടി ആദിവാസി ഊരിലേക്കു യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രമ്യ ഹരിദാസ് എംപി. ചെമ്മണത്തി അടിവാരത്ത് നിന്ന് പറമ്പിക്ുളം തേക്കടിയിലേക്ക് വനപാത വെട്ടുന്ന ആദിവാസികളെ സന്ദർശിച്ച പിന്നാലെയായിരുന്നു എംപിയുടെ പ്രതികരണം. .നിയമപരമായി പല തടസ്സങ്ങൾ നിലനിൽക്കുമ്പോൾ തന്നെ മനുഷ്യത്വപരമായി യാത്രാ സൗകര്യം ഒരുക്കേണ്ടതുണ്ടെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന മന്ത്രിമാരുമായും വകുപ്പുമായും ബന്ധപ്പെട്ട് ആദിവാസി മേഖലയിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് എംപി പ്രഖ്യാപിച്ചു.ഇതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ല കലക്ടർ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി സംയുക്ത യോഗം വിളിച്ച് ചർച്ച നടത്താൻ ശ്രമിക്കുമെന്നും എംപി പറഞ്ഞു.

vanapatha

Recommended Video

cmsvideo
പാലക്കാട്; പറമ്പിക്കുളത്തെ വഴിവെട്ടൽ സമരം തുടരുന്നു

ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ള യുവാക്കൾക്കു പോലും ജോലി കിട്ടാത്ത സാഹചര്യം ഉണ്ടെന്നും ജനങ്ങൾ എംപിയോട് വ്യക്തമാക്കി. ഇതോടെ റിക്രൂട്മെന്റ് നടത്തേണ്ട ആവശ്യകത പട്ടികജാതി വകുപ്പ് മന്ത്രിക്കു മുന്നിൽ അവതരിപ്പിക്കുമെന്നും രമ്യ ഹരിദാസ് എംപി ജനങ്ങൾക്ക് ഉറപ്പ് നൽകി.

മുൻ എംഎൽഎ കെ.എ.ചന്ദ്രൻ, പി.മാധവൻ, പാളയം പ്രദീപ്, എസ്.കൃഷ്ണകുമാർ, ബിനു പറമ്പിക്കുളം എന്നിവർക്ക് ഒപ്പമായിരുന്നു എപി സന്ദർശിച്ചത്.

യുഡിഎഫിലേക്ക് തന്നെയോ.. ഒടുവിൽ മനസ് തുറന്ന് പിസി ജോർജ്ജ്.. ചർച്ചകൾ തുടങ്ങി..പക്ഷേ..യുഡിഎഫിലേക്ക് തന്നെയോ.. ഒടുവിൽ മനസ് തുറന്ന് പിസി ജോർജ്ജ്.. ചർച്ചകൾ തുടങ്ങി..പക്ഷേ..

 ഇടതുമായി ചേര്‍ന്ന് മികച്ച നേട്ടം സ്വന്തമാക്കും;പിളര്‍പ്പില്ലാതെ ഒറ്റക്കെട്ടായ തീരുമാനത്തിലേക്ക് ജോസ് ഇടതുമായി ചേര്‍ന്ന് മികച്ച നേട്ടം സ്വന്തമാക്കും;പിളര്‍പ്പില്ലാതെ ഒറ്റക്കെട്ടായ തീരുമാനത്തിലേക്ക് ജോസ്

കാടുകയറി കടുവകളെ പകർത്തി വിസ്മയിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ; ;ചിത്രങ്ങൾ വൻ വൈറൽകാടുകയറി കടുവകളെ പകർത്തി വിസ്മയിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ; ;ചിത്രങ്ങൾ വൻ വൈറൽ

'രാഹുൽ ഗാന്ധി പട്ടായയിൽ നിന്നും തിരിച്ചു വരുന്നു'; കെഎൻ ഗണേഷിന്റെ കുറിപ്പിനെതിരെ പിസി വിഷ്ണുനാഥ്'രാഹുൽ ഗാന്ധി പട്ടായയിൽ നിന്നും തിരിച്ചു വരുന്നു'; കെഎൻ ഗണേഷിന്റെ കുറിപ്പിനെതിരെ പിസി വിഷ്ണുനാഥ്

English summary
remya haridas mp visits muthalamada forest path
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X