പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചർച്ച പരാജയം; തേക്കടി ഊരിലേക്കുള്ള റോഡ് നിർമ്മാണം തുടരുമെന്ന് ആദിവാസികൾ

Google Oneindia Malayalam News

പാലക്കാട്; തേക്കടി ഊരിലേക്ക് റോഡ് നിർമ്മിക്കുന്ന ആദിവാസികളുമായി ജില്ലാ ഭരണകുടും നടത്തിയ ചർച്ച പരാജയപ്പെട്ടു. ജില്ലാ കളക്ടറുടെ ചേംബറിലായിരുന്നു ചർച്ച നടന്നത്. തേക്കടി ഊരു മൂപ്പൻ ഉൾപ്പെടെയുള്ള ആദിവാസി പ്രതിനിധികളുമായി എംപിമാരായ വികെശ്രീകണ്ഠൻ, രമ്യ ഹരിദാസ്, കെബാബു എംഎൽഎ എന്നിവരായിരുന്നു ചർച്ച നടത്തിയത്.

മൂക്കില്‍ പഞ്ഞി വെച്ചോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ലെന്ന് ഇടവേള ബാബു, പാർവ്വതിക്കും വിമർശനംമൂക്കില്‍ പഞ്ഞി വെച്ചോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ലെന്ന് ഇടവേള ബാബു, പാർവ്വതിക്കും വിമർശനം

പ്രദേശത്തേക്ക് റോഡ് വേണമെന്ന ആവശ്യത്തെ സർക്കാർ അനുകൂലിക്കുന്നുണ്ടെന്ന് കളക്ടർ ചർച്ചയിൽ പറഞ്ഞു. നിലവിലെ രീതിയിലെ റോഡ് നിർമ്മിക്കുമ്പോൾ ഇടയ്ക്കുള്ള രണ്ടര കിലോമീറ്ററിലെ നിർമ്മാണം അപ്രായോഗികമാണെന്നാണ് ജിയോളജി വകുപ്പും എൻജിനിയർമാരും റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ റോഡ് നിർമ്മാണത്തിനായി കൂടുതൽ സമയം ആവശ്യമാണെന്ന് ജില്ലാഭരണകുടം ചർച്ചയിൽ വ്യക്തമാക്കി.

Recommended Video

cmsvideo
പാലക്കാട്; ചർച്ച പരാജയം;തേക്കടി ഊരിലേക്കുളള റോഡ് നിര്‍മാണം തുടരുമെന്ന് ആദിവാസികള്‍
photo-2020-10-13-1

രണ്ടര കിലോമീറ്ററിൽ റോഡ് മറ്റൊരു പാതയിലൂടെ നിർമ്മിക്കണം. അതിനായി കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. അതുവരെ വനത്തിനുള്ളിലെ റോഡ് നിർമ്മാണം ഒഴിവാക്കണമെന്ന് കലക്ടർ അറിയിച്ചു. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ ആദിവാസി പ്രതിനിധികൾ തയ്യാറായില്ല.
റോഡ് നിർമ്മിക്കുന്ന കാര്യം രണ്ട് മാസത്തിന് ശേഷം തിരഞ്ഞെടുപ്പ് വന്ന് പോയാൽ ഈ ആവശ്യം പരിഗണിക്കപ്പെടില്ലെന്നും അതുകൊണ്ട് തന്നെ ജില്ലാഭരണകുടത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ആദിവാസികൾ പറഞ്ഞു.

മുൻകാലങ്ങളിലും ഇത്തരം പല ഉറപ്പുകളും ലഭിച്ചിരുന്നു. എന്നാൽ അതൊന്നും പാലിക്കപ്പെട്ടില്ല. ഇനിയും ഇത്തരം വാഗ്ദാനങ്ങൾ വിശ്വസിക്കില്ലെന്നാണ് ഇവർ പറയുന്നത്. പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാത്ത വിധം ഒരു ഹെക്ടറിൽ റോഡ് വേണമെന്നാണ് ആദിവാസികളുടെ ആവശ്യം. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഊരിലേക്കുള്ള റോഡ് നിർമ്മാണവുമായി മുന്നോട്ട് പോകാനാണ് ആദിവാസികളുടെ തിരുമാനം.

'പുറപ്പെട്ടു പോകുന്ന വാക്ക് തിരിച്ചെടുക്കാനാവില്ല';ഇടവേള ബാബുവിനെതിരെ തുറന്നടിച്ച് വിധു'പുറപ്പെട്ടു പോകുന്ന വാക്ക് തിരിച്ചെടുക്കാനാവില്ല';ഇടവേള ബാബുവിനെതിരെ തുറന്നടിച്ച് വിധു

സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടൻ, കനി കുസൃതി മികച്ച നടി, ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻസുരാജ് വെഞ്ഞാറമ്മൂട് മികച്ച നടൻ, കനി കുസൃതി മികച്ച നടി, ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ

English summary
road to thekkadi tribal land; adivasi's says will continue makingroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X