Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍: വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം

പാലക്കാട്: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യം പകര്‍ത്തി പഞ്ചായത്തുകളെ അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ, സ്ഥലവിവരം എന്നിവ സഹിതമാണ് അയക്കേണ്ടത്.

പഞ്ചായത്തുകളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ താഴെ നല്‍കുന്നു.
കേരളശ്ശേരി- 9496047189, [email protected]
കോങ്ങാട്- 9447880135, [email protected]
മങ്കര- 9562393266, [email protected]
മണ്ണൂര്‍- 9496047194, [email protected]
മുണ്ടൂര്‍- 9495497183, [email protected]
പറളി- 9207024040, [email protected]
പിരായിരി- 9496047201, [email protected]

 watse1

മാലിന്യ നിക്ഷേപം: 2.32 ലക്ഷം പിഴ
ഈടാക്കി പിരായിരി ഗ്രാമപഞ്ചായത്ത്,വിവരം നല്‍കിയതിന് 2500 രൂപ പാരിതോഷികം നല്‍കി‌

പിരായിരി ഗ്രാമപഞ്ചായത്തില്‍ 2022 ജൂണ്‍ 22 മുതല്‍ 2023 സെപ്റ്റംബര്‍ 14 വരെ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരില്‍ നിന്നും 2.32 ലക്ഷം പിഴ ഈടാക്കി. പഞ്ചായത്ത് നടത്തിയ സ്‌ക്വാഡ് പരിശോധനയിലൂടെയാണ് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തിയത്. കൂടാതെ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യം പകര്‍ത്തി പഞ്ചായത്തിനെ അറിയിച്ച ഒരാള്‍ക്ക് 2500 രൂപ പാരിതോഷികവും നല്‍കി. തുടര്‍ന്നും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജകുമാര്‍ അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടാല്‍ അവരുടെ ദൃശ്യം പകര്‍ത്തി 9496047201 എന്ന വാട്സ്ആപ്പ് നമ്പറിലോ [email protected] ലോ പഞ്ചായത്തിനെ അറിയിക്കാമെന്നും സെക്രട്ടറി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+