പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു
പാലക്കാട്: ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. വണ്ണാമട സ്വദേശി നന്ദകുമാർ (26) നാണ് വെട്ടേറ്റത്. പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചക്ക് 12 മണിയ്ക്ക് ഗോപാലപുരം ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം.
ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. മാരകായുധം ഉപയോഗിച്ച് സം ഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നന്ദകുമാറിന്റെ തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്. പൊള്ളാച്ചി താലൂക്ക് പൊലീസ് കേസെടുത്തു.വ്യക്തി വൈരാഗ്യവും മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കവുമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.












Click it and Unblock the Notifications