പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകനെ ദൈവത്തിന് ബലി നല്‍കി; പാലക്കാട്ടെ ആറ് വയസുകാരന്റെ കൊലയില്‍ മാതാവിന്റെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് ആറ് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. നഗരത്തോട് ചേര്‍ന്നുള്ള പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശി ഷാഹിനയാണ് സ്വന്തം മകന്‍ ആമിലിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അമ്മ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചതെന്ന് ജില്ല പൊലീസ് മേധാവി പറയുന്നു. പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് മാതാവ് നടത്തിയിരിക്കുന്നത്.

കാനായിലോ കനാലിലോ അല്ല, ഇവിടെയാണ്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചുട്ടമറുപടിയുമായി പിവി അന്‍വര്‍കാനായിലോ കനാലിലോ അല്ല, ഇവിടെയാണ്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചുട്ടമറുപടിയുമായി പിവി അന്‍വര്‍

നാടിനെ നടുക്കിയ അരുംകൊല

നാടിനെ നടുക്കിയ അരുംകൊല

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. പൂളക്കാട് താമസിക്കുന്ന സുലൈമാന്റെ ഭാര്യ ഷാഹിദ മകന്‍ ആദിലിനെ കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ആണ്‍മക്കളില്‍ ഏറ്റവും ഇളയ മകനായിരുന്നു ആദില്‍. ഉറങ്ങിക്കിടക്കുന്നതിനിടെ ആദിലിന്റെ കാല്‍ കെട്ടി വീട്ടിലെ ശുചിമുറിയില്‍ എത്തിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

പൊലീസില്‍ വിവരം അറിയിച്ചു

പൊലീസില്‍ വിവരം അറിയിച്ചു

കൊലയ്ക്ക് ശേഷം മാതാവ് തന്നെയാണ് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം ഷാഹിദ അടുത്തുള്ള വീട്ടില്‍ നിന്ന് ജനമൈത്രി പൊലീസിന്റെ നമ്പര്‍ വാങ്ങിയിരുന്നു.

കൊലയ്ക്ക് പിന്നിലെ കാരണം

കൊലയ്ക്ക് പിന്നിലെ കാരണം

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ദൈവത്തിന് വേണ്ടി മകനെ ബലി നല്‍കി എന്നാണ് അമ്മ പറഞ്ഞത്. കൊലപാതകം നടന്നത് ഭര്‍ത്താവോ മറ്റ് മക്കളോ അറിഞ്ഞിരുന്നില്ല. ഇവര്‍ രണ്ട് പേരും മറ്റൊരു മുറിയിലാണ് കിടന്നത്. ഷാഹിദ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നാണ് വിവരം. ഏറെ കാലം മദ്രസ അധ്യാപികയായി ഷാഹിദ ജോലി ചെയ്‌തെന്നാണ് വിവരം. ട്കാസി ഡ്രൈവറാണ് ഭര്‍ത്താവ് സുലൈമാന്‍.

യൂത്ത് ലീഗ് പച്ചക്കള്ളം പറഞ്ഞോ? ചില്ലി കാശ് വാങ്ങിയില്ലെന്ന് കത്വ അഭിഭാഷക, 9.5 ലക്ഷം നല്‍കിയത് ആര്‍ക്ക്യൂത്ത് ലീഗ് പച്ചക്കള്ളം പറഞ്ഞോ? ചില്ലി കാശ് വാങ്ങിയില്ലെന്ന് കത്വ അഭിഭാഷക, 9.5 ലക്ഷം നല്‍കിയത് ആര്‍ക്ക്

 കുമ്മനമല്ല നേമത്ത് കെ സുരേന്ദ്രൻ?; ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ 25 ശതമാനം പ്രമുഖർ..പരിഗണിക്കുന്നത് കുമ്മനമല്ല നേമത്ത് കെ സുരേന്ദ്രൻ?; ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ 25 ശതമാനം പ്രമുഖർ..പരിഗണിക്കുന്നത്

ജീവിതം വഴിമുട്ടി, കടക്കെണി, ശരീരം വിറ്റ് ജീവിക്കേണ്ട ഗതികേട്; രാത്രിയിൽ കണ്ടാൽ പരിഹസിക്കരുതെന്ന് സജ്‌ന ഷാജിജീവിതം വഴിമുട്ടി, കടക്കെണി, ശരീരം വിറ്റ് ജീവിക്കേണ്ട ഗതികേട്; രാത്രിയിൽ കണ്ടാൽ പരിഹസിക്കരുതെന്ന് സജ്‌ന ഷാജി

ബംഗാളില്‍ ബിജെപിയെ ഞെട്ടിച്ച് സര്‍വ്വെ ഫലം; മുഖ്യമന്ത്രിയായി മമത തന്നെ, അമിത് ഷായുടെ നീക്കം പാളിബംഗാളില്‍ ബിജെപിയെ ഞെട്ടിച്ച് സര്‍വ്വെ ഫലം; മുഖ്യമന്ത്രിയായി മമത തന്നെ, അമിത് ഷായുടെ നീക്കം പാളി

മുന്‍കൂട്ടി അറിയിക്കാതെ വരാതിരുന്നാൽ അവസരം നഷ്ടമാകും, വാക്സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശംമുന്‍കൂട്ടി അറിയിക്കാതെ വരാതിരുന്നാൽ അവസരം നഷ്ടമാകും, വാക്സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

English summary
Sacrificed son to God; Mother's revelation in the murder of a six year old boy in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X