10 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ സജിതയെ കാണാൻ എത്തി മാതാപിതാക്കൾ
പാലക്കാട്; 10 കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ മകളെ കാണാൻ സജിതയുടെ മാതാപിതാക്കൾ എത്തി. വിത്തിനശേരിയിലെ വാടക വീട്ടിൽ എത്തിയാണ് വേലായുധനും ശന്തയും മകളേയും മരുമകൻ റഹ്മാനേയും കണ്ടത്. നഷ്ടപ്പെട്ടെന്ന് കരുതിയ മകളെ തിരിച്ച് കിട്ടിടയതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ലെന്നും ഇനിയുള്ള കാലം അവർക്കൊപ്പം തന്നെ ഉണ്ടാകുമെന്നും മാതാപിതാക്കൾ പ്രതികരിച്ചു.

ഇന്ന് രാവിലെയോടെയായിരുന്നു അജിതയുടെ മാതാപിതാക്കൾ എത്തിയത്. പൂർണ സ്വാതന്ത്രം നേടിയതിനൊപ്പം തന്റെ മാതാപിതാക്കളെ കാണാൻ സാധിച്ചതിന്റെ സന്തോഷം സജിതയും പങ്കുവെച്ചു. വീട്ടുകാർക്കൊപ്പം തന്നെ നാട്ടുകാരും അയൽവാസികളുമെല്ലാം സജിതയ്ക്കും റഹ്മാനും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ സജിതയെ മതം മാറ്റിയെന്നതുൾപ്പെടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് റഹ്മാൻ രംഗത്തെത്തി. സജിതയെ മതം മാറ്റിയിട്ടില്ലെന്നും തട്ടമിട്ടത് കൊണ്ട് മാത്രം ഒരാൾ മുസ്ലീം ആകില്ലെന്നും റഹ്മാൻ പറഞ്ഞു. സജിതയ്ക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം. അതിന് യാതൊരു തരത്തിലുള്ള തടസവുമില്ല. മതം നോക്കിയല്ല ഞങ്ങൾ പ്രണയിച്ചത്. അവളുടെ രീതിയിൽ അവൾ ജീവിക്കട്ടെ, റഹ്മാൻ പറഞ്ഞു.
ക്യൂട്ട് ലുക്കില്‍ ശ്രാവന്തി; പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
അയിലൂർ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാൻ (34) കാമുകി സജിതയെ (28) 10 കൊല്ലമാണ് കാലം വീട്ടിൽ ഒളിപ്പിച്ചത്. 2010 ലായിരുന്നു സംഭവങ്ങളുടെ തുടക്കം. പ്രണയത്തിലായോടെ സജിത റഹ്മാനൊപ്പം വീട് വിട്ട് ഇറങ്ങുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ മാർച്ച് മൂന്ന് വരെ റഹ്മാന്റെ വീട്ടിൽ വീട്ടുകാർ പോലും അറിയാതെയാണ് സജിതയെ റഹ്മാൻ പാർപ്പിച്ചിരുന്നത്.മൂന്ന് മാസം മുൻപ് വീട് വിട്ടിിറങ്ങിയ റഹ്മാനെ സഹോദരൻ കണ്ടതോടെയാണ് അപൂർവ്വ പ്രണയ കഥയുടെ ചുരളഴിയുന്നത്.












Click it and Unblock the Notifications