• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മക്കൾ ചെയ്ത കുറ്റത്തിന് അച്ഛൻമാർ എന്തു പിഴച്ചു എന്ന് ന്യായീകരിച്ച് ശീലിച്ചോളൂ; പരിഹസിച്ച് സന്ദീപ്

പാലക്കാട്; മയക്കു മരുന്ന് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. മകൻ ചെയ്ത തെറ്റിന് അച്ഛനെ തരംതാഴ്ത്തിയ പാർട്ടിയാണ് സിപിഎം . ഇനി മക്കൾ ചെയ്ത കുറ്റത്തിന് അച്ഛൻമാർ എന്തു പിഴച്ചു എന്ന് ന്യായീകരിച്ച് ശീലിക്കുന്നതാണ് നല്ലത്. കാരണം അന്വേഷണം ഇനി മുഖ്യമന്ത്രിയുടെ മകളിലേക്കും മിസ്റ്റർ മരുമകനിലേക്കും വ്യവസായ മന്ത്രിയുടെ മകനിലേക്കുമാണ് വരാനിരിക്കുന്നതെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

മകൻ സ്പിരിറ്റ് കേസിൽ പ്രതിയായതിന് കൊല്ലത്തുള്ള സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ പാർട്ടിയാണ് സിപിഎം.

2008 ൽ കായംകുളത്ത് വച്ചു 400 ലിറ്റർ സ്പിരിറ്റും കാറുമായി രാഷ് ലാൽ എന്ന യുവാവിനെ പോലീസ് പിടികൂടിയിരുന്നു.

തൽസമയം രാഷ് ലാലിന്റെ പിതാവ് D. രാധാകൃഷ്ണൻ CPM കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഓഫീസ് സെക്രട്ടറിയും കൊല്ലം കോർപ്പറേഷൻ കൗൺസിലറുമായിരുന്നു.

പാർട്ടി അന്വേഷണ കമ്മീഷനെ വച്ചു.

സഖാക്കൾ P.രാജേന്ദ്രൻ ,K.വരദരാജൻ, മേഴ്സി കുട്ടി അമ്മ. തുടർന്ന് പിതാവ് D രാധാകൃഷ്ണനെതിരെ നടപടി വന്നു . മുഴുവൻ സംഘടനാ ചുമതലകളിൽ നിന്നും നീക്കി.

പൊതുരംഗത്ത് നിൽക്കുന്ന പിതാവ് സ്വന്തം മകൻ എങ്ങനെ കഴിയുന്നു എന്ന് മനസ്സിലാക്കുന്നതിൽ പരാജയം എന്നതായിരുന്നു കണ്ടെത്തൽ.

നടപടി നേരിട്ട രാധാകൃഷണൻ ഇപ്പോൾ ലോക്കൽ കമ്മിറ്റിയിൽ ഉണ്ട്.

സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകൻ്റെ കാര്യം വന്നപ്പോൾ മകൻ ചെയ്ത കുറ്റത്തിന് അച്ഛൻ എന്ത് പിഴച്ചു എന്നാണ് ന്യായീകരണ ക്യാപ്സൂൾ .

മക്കൾ ചെയ്ത കുറ്റത്തിന് അച്ഛൻമാർ എന്തു പിഴച്ചു എന്ന് ന്യായീകരിച്ച് ശീലിക്കുന്നതാണ് നല്ലത്. കാരണം അന്വേഷണം ഇനി മുഖ്യമന്ത്രിയുടെ മകളിലേക്കും മിസ്റ്റർ മരുമകനിലേക്കും വ്യവസായ മന്ത്രിയുടെ മകനിലേക്കുമാണ് വരാനിരിക്കുന്നത്.

'ഞങ്ങൾ സഖാക്കൾ.. ചേർത്തുപിടിക്കുക തന്നെ ചെയ്യും',; ബിനീഷിനെ പിന്തുണച്ച് ഐപി ബിനു

ക്രിക്കറ്റിലും ബിനീഷ് കോടിയേരിയ്ക്ക് അടി? കെസിഎയില്‍ നിന്ന് പുറത്താക്കണമെന്ന്; ഇപ്പോള്‍ നടപടിയില്ല

English summary
sandeep mocks cpm and kodiyeri over bineesh kodiyer's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X