Get Updates
Get notified of breaking news, exclusive insights, and must-see stories!

'സന്ദീപിന്റെ ലക്ഷ്യം സരിന്റെ ഒറ്റപ്പാലത്തെ കസേര, എല്ലാ തൊരപ്പൻ പണിയും അറിയാം'; ബി ഗോപാലകൃഷ്ണൻ

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം ബിജെപി കേന്ദ്രത്തിലുണ്ടായ ഞെട്ടൽ ചെറുതല്ല. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന സന്ദീപിനെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾ പാർട്ടിയിൽ തുടരുന്നതിനിടെയാണ് അദ്ദേഹം ബിജെപിയെ തള്ളി കോൺഗ്രസിൽ എത്തുന്നത്. സന്ദീപിനെ കോൺഗ്രസിൽ എത്തിച്ചത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തങ്ങൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

അതേസമയം സന്ദീപിന്റെ ലക്ഷ്യം പി സരിൻ മുൻപ് മത്സരിച്ച ഒറ്റപ്പാലം സീറ്റാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ പറഞ്ഞു. എല്ലാ തുരപ്പൻ പണിയും അറിയുന്ന ആളായതിനാൽ സന്ദീപിന് ഇതൊക്കെ എളുപ്പമായിരിക്കുമെന്നും ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

gop-

'കസേര കിട്ടാത്തതിന് പിണങ്ങി കോൺഗ്രസ്സിൽ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായ സന്ദീപ് വാര്യർ കെ.മുരളീധരൻ പറഞ്ഞത് ഓർക്കണമായിരുന്നു. പാലക്കാട് വെച്ച് മുരളീധരൻ പറഞ്ഞത് കോൺഗ്രസ്സിൽ തന്നെ പ്രശ്നമാണ് പിന്നെ അയാൾ വന്നിട്ട് എന്ത് കാര്യം എന്നാണ്. ജീവിതം മുഴുവൻ കോൺഗ്രസ്സിൽ പ്രവർത്തിച്ചവർക്ക് കസേര ഇല്ല അപ്പോഴാണ് അത്താഴം ഉണ്ണാൻ കസേര തപ്പി വാര്യര് കോൺഗ്രസ്സിലെത്തുന്നത്. പിന്നെ വാര്യർക്ക് സാധാരണക്കാർ ഇരിക്കുന്ന കസേര പോര ചുരുങ്ങിയത് വി ഡി സതീശൻ്റെ കസേര എങ്കിലും വേണ്ടിവരും. അതിനുള്ള എല്ലാ തൊരപ്പൻ പണിയും അറിയുന്ന ആളാണ് സന്ദീപ് വാര്യർ: സരിൻ്റെ ഒറ്റപ്പാലത്തെ കസേര നോക്കിയാണ് കോൺഗ്രസ്സിൽ ചേക്കേറിയത്.തുടക്കം കൊള്ളാം വിഷം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് സ്നേഹത്തിൻ്റെ കടയിൽ കൂപ്പൺ മേടിക്കാൻ കയറി എന്നാണ് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.

എടൊ സന്ദീപ് വാര്യരെ വിഷഫാക്ടറിക്ക് തൻ്റെ വീട്ടിലെ സ്ഥലം കൊടുത്തിരുന്നുവെന്നും വിഷം വിൽക്കാനുള്ള മൊത്തക്കച്ചവടക്കാരനാണ് തൻ്റെ അമ്മാവനെന്നുമായിരുന്നല്ലൊ ഇന്നലെ വരെ കാച്ചിയത്. കോൺഗ്രസ്സ് ദുർഭരണം സൈനികരോട് കാട്ടിയ നന്ദികേടിനെതിരെ പടപൊരുതായ അഭിമാനിയായ സൈനീകൻ്റെ മകനാണ് താൻ എന്നായിരുന്നല്ലൊ ഇന്നലെ വരെ ഉണ്ടായിരുന്ന വീമ്പ് പറച്ചിൽ 'ഒരു കസേരക്ക് വേണ്ടി അഛനേയും RSS പ്രചാരകനായിരുന്നു എന്ന് താങ്കൾ പറഞ്ഞ അമ്മാവനേയും താങ്കൾ മറന്നു പോയൊ? ബി.ജെ.പി യുടെ നാവായിരുന്നു താൻ എന്ന് പറഞ്ഞതിനോട് വിയോജിപ്പ്ല്ലങ്കിലും കാലും കയ്യുമായിരുന്നു എന്ന് പറയരുത്.

ഒരു കൊടി കെട്ടിയ പാരമ്പര്യമൊ കഷ്ടപ്പാടൊ താങ്കൾ ഈ പാർട്ടിക്ക് വേണ്ടി ചെയ്തിട്ടില്ല 'താങ്കൾക്ക് പറ്റിയ പാർട്ടിയിലേക്ക് തന്നെയാണ് താങ്കൾ പോയിരിക്കന്നത്. പക്ഷെ അവിടെ കഷ്ടപ്പെടുന്ന ധാരാളം കോൺഗ്രസ്സ് പ്രവർത്തകരുണ്ട്. അവരെ ഓർത്ത് എനിക്ക് സഹതാപവുമുണ്ട്. പക്ഷെ ബി ജെ പിയിൽ നിന്ന് താങ്കൾ പോയത് നന്നായി.കാരണം ഈ പാർട്ടിയിൽ തുടരണമെങ്കിൽ സഹനം വേണം - ആർത്തി പാടില്ല' എല്ലാം നഷ്ടപ്പെടുമെന്ന് സ്വയം നിശ്ചയം ചെയ്ത് ഇറങ്ങി തിരിച്ചവരുടെ സംഘടനയാണ് സംഘപരിവാർ അവിടെ കസേരക്ക് സ്ഥാനം ഇല്ല കസേര പോയിട്ട് കിടപ്പാടം ഇല്ലാതെയും കാടക്കാൻ കിറപ്പായില്ലാതെയും കഴിയുന്ന പതിനായിരക്കണക്കിന് പാവപ്പെടനിഷ്ക്കളങ്കരായ സംഘ പ്രവർത്തകരുടെ സംഘടനയാണ് ബി.ജെ.പി.അവിടെ താങ്കൾക്ക് തുടരണമെങ്കിൽ മനസ്സിലെ അധികാരത്തോടുള്ള ആർത്തി ഇല്ലാതാകണം.

അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നീരസങ്ങളും പരിഗണന കിട്ടാതെ വരലും ഒക്കെ ഉണ്ടാകാം.പക്ഷെ മനസ്സിൽ ആദർശം ഉള്ളവർക്ക് അധികാരത്തിൻ്റെ ആർത്തിയിൽ കസേര കിട്ടാത്തതിന് പാർട്ടിയെയും പ്രവർത്തകരേയും ഉപേക്ഷിക്കാനാവില്ല: അതു കൊണ്ടാണ് ഞാൻ പറഞ്ഞത് സ്നേഹത്തിൻ്റെ കടയിലെ അത്താഴ മാ ണ് വാര്യർക്ക് നല്ലത്. ഇവിടെ ഞങ്ങൾ ബലിദാനികളെ സ്മരിച്ച് കഷ്ടപ്പെടുന്ന പ്രവർത്തകരോടപ്പം നടന്നും പോസ്റ്റർ ഒട്ടിച്ചും ഞങ്ങളുടെ ആദർശത്തോടപ്പം ജീവിച്ചോളാം. താങ്കൾ ചെന്ന് രാജ്യ ദ്രോഹികളോടപ്പം സ്നേഹവിരുന്നിൽ പങ്കെടുത്ത് താങ്കളുടെ ഭാഷയിൽ ഇറ്റലിക്കാരി മദാമ്മക്ക് ഓശന പാടു: ...'നമസ്കാരം നേരിൽ കാണാതിരിക്കട്ടെ'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+