വോട്ടർ സ്ലിപ്പ് പോലും നൽകിയില്ല; ഷാഫി പറമ്പിലിനെതിരെ ശങ്കരനാരായണന്റെ മകൾ
പ്രാദേശിക കോൺഗ്രസ് ഘടകം വോട്ടർ സ്ലിപ്പ് പോലും വീട്ടിലെത്തിച്ചില്ലെന്നും അനുപമ പറഞ്ഞു
പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് ജനവിധി തേടുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെയും പ്രാദേശിക കോൺഗ്രസ് ഘടകത്തിനെതിരെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ മകള്‍ അനുപമ. കോൺഗ്രസിന്റെ മുതിർന്ന നേതാവും നിയമസഭ സാമാജികനുമായിരുന്ന ശങ്കരനാരായണൻ മന്ത്രിയായും മഹാരാഷ്ട്ര ഗവർണറായുമൊക്കെ പ്രവർത്തിച്ചട്ടുള്ള വ്യക്തിത്വമാണ്. എന്നാൽ പാലക്കാട് മണ്ഡലത്തിലെ വോട്ടർകൂടിയായ ശങ്കരനാരായണനെ കാണാൻ ഷാഫി പറമ്പിൽ വന്നില്ലെന്ന് അനുപമ പറഞ്ഞു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

Recommended Video
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ മകള്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക കോൺഗ്രസ് ഘടകം വോട്ടർ സ്ലിപ്പ് പോലും വീട്ടിലെത്തിച്ചില്ലെന്നും അനുപമ പറഞ്ഞു. "മറുപടി കോണ്‍ഗ്രസുകാര്‍ പറയണം. ചിലപ്പോള്‍ ഒരു വീടായി വിട്ടു പോയതായിരിക്കാം. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ബിജെപി മണ്ഡലം പ്രസിഡന്റ് സ്മിതേഷാണ് സ്ലിപ്പ് നല്‍കിയത്."
അതേസമയം സർവെകൾ പോലും മറികടന്ന് കേരളത്തിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് മത്സരമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വളരെയധികം മുൻപോട്ട് പോകാൻ സാധിച്ചു. 85നും 90നും ഇടയിൽ സീറ്റ് നേടി കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ഷാഫി പറഞ്ഞു.
ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications