'ബിരിയാണി നൽകാമെന്ന് പറഞ്ഞ് സ്കൂൾ കുട്ടികളെ സമരത്തിന് കൊണ്ടുപോയി';എസ്എഫ്ഐക്കെതിരെ പരാതി
പാലക്കാട്; രക്ഷിതാക്കളുടെ അനുമതിയില്ലാതെ സ്കൂൾ കുട്ടികളെ എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളാണ് സംഘടനയ്ക്കെതിരെ പരാതി നൽകിയത്. പാലക്കാട് കളക്ട്രേറ്റ് മാർച്ചിലാണ് കുട്ടികളെ കൊണ്ടുരോയതെന്നന്നും ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിക്കുകയായിരുന്നുവെന്നും രക്ഷിതാക്കൾ പരാതിയിൽ പറയുന്നു.

രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടികൾ സ്കൂളിൽ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ അന്വേഷിച്ചെത്തിയത്. ഇതോടെ കുട്ടികളെ എസ് എഫ് ഐ പ്രവർത്തകർ മാർച്ചിന് കൊണ്ടുപോകുകയായിരുന്നുവെന്ന് മനസിലായി.അധ്യാപകരുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു കുട്ടികളെ കൊണ്ട് പോയത്.
സംഭവത്തിൽ രക്ഷിതാക്കൾ സ്കൂളിൽ പ്രതിഷേധം നടത്തി. ഇതിനിടയിൽ കുട്ടികളുമായി സമരം കഴിഞ്ഞ് വന്ന എസ് എഫ് ഐ പ്രവർത്തകരെ രക്ഷിതാക്കൾ ചോദ്യം ചെയ്തു. ഇത് ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളിനും കാരണമായി. അടുത്തുള്ള കോളേജിലെ ചേട്ടൻമാരാണ് തങ്ങളെ കൊണ്ടുപോയതെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞു.
അതേസമയം സംഭവത്തിൽ എസ് എഫ് ഐക്കെതിരെ യൂത്ത് കോൺഗ്രസും രക്ഷിതാക്കളും പരാതി നൽകി. എസ് എഫ് ഐ പ്രവർത്തകർ കുട്ടികളെ കൊണ്ടുപോയത് ചില അധ്യാപകർക്ക് അറിയാമായിരുന്നുവെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്.
ഒരു രക്ഷയുമില്ല...സാരിയിലെ സുന്ദരിയെന്നാൽ സാധിക എന്ന് പറയേണ്ടി വരുമോ?വൈറലായി നടിയുടെ ചിത്രങ്ങൾ












Click it and Unblock the Notifications