മലമ്പുഴയ്ക്ക് വിനോദയാത്ര പോയ സ്കൂൾ കുട്ടികൾ അവശനിലയിൽ ആശുപത്രിയിൽ; 2 പേരുടെ നില ഗുരുതരം
പാലക്കാട്: മലമ്പുഴ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
18 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരിൽ ഒരാളെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്കും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലും പ്രവേശിപ്പിച്ചു. 10 വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ചൊവ്വാഴ്ചയാണ് സ്‌കൂളില്‍ നിന്ന് 225 വിദ്യാര്‍ഥികള്‍ പഠനയാത്ര പോയത്. അന്ന് വൈകീട്ടോടെ വിദ്യാത്ഥികള്‍ക്കെല്ലാം ശാരീരീക ക്ഷീണവും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.
മലമ്പുഴ ഫാന്റസി പാര്‍ക്കിലേക്കാണ് വിദ്യാര്‍ത്ഥികളുമായി അധ്യാപകര്‍ യാത്ര പോയത്. എല്ലാ വിദ്യാര്‍ത്ഥികൾക്കും വയറിളക്കം അനുഭവപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധയാണോയെന്നാണ് സംശിക്കുന്നത്. വാട്ടർ തീം പാർക്കിൽ വെച്ചായിരുന്നു കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചത്.












Click it and Unblock the Notifications