• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പീഡനം സഹിക്കവയ്യെന്ന് ഭാര്യാസഹോദരി; സ്വത്ത് തട്ടിയെടുത്തെന്നും

പാലക്കാട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയ്ക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയും അമ്മയും രംഗത്ത്. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാൻ കൂടി ആയികുന്ന സി കൃഷ്ണകുമാറിനെതിരെ ആണ് ആരോപണം. കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ശാരീരകമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ആണ് ആക്ഷേപം.

ബിജെപിയുടെ അമളികള്‍!!! ഒരിടത്ത് പ്രായം തികയാത്ത സ്ഥാനാര്‍ത്ഥി, മറ്റൊരിടത്ത് വനിത വാര്‍ഡില്‍ പുരുഷന്‍

അടുപ്പിക്കാതെ തമിഴകം, മിഷൻ തമിഴ്നാടുമായി അമിത് ഷാ, ചെന്നൈയിലെത്തും മുൻപേ തമിഴ്നാട്ടിൽ ട്വിസ്റ്റ്

കൃഷ്ണകുമാറിന്റെ ഭാര്യ സഹോദരിയും അമ്മയും ആണ് പരാതിക്കാർ. പാലക്കാട് വാർത്താ സമ്മേളനത്തിലാണ് ബിജെപി സംസ്ഥാന നേതാവിനെതിരെ അടുത്ത ബന്ധുക്കളായ ഇവർ ഗുരുതര ആരോപണം ഉയർത്തിരിയിരിക്കുന്നത്. വിശദാംശങ്ങൾ...

ഒരു സ്ത്രീയോടും ചെയ്യാൻ പാടില്ലാത്തത്

ഒരു സ്ത്രീയോടും ചെയ്യാൻ പാടില്ലാത്തത്

സ്ത്രീകളോട് ചെയ്യാന്‍ പാടില്ലാത്ത പെരുമാറ്റമാണ് കൃഷ്ണകുമാർ തങ്ങളോട് കാണിച്ചതെന്നാണ് ഭാര്യാ സഹോദരിയായ സിനി സേതുമാധവനും അമ്മ സികെ വിജയകുമാരിയും ആരോപിക്കുന്നത്. ബിജെപിയ്ക്കെതിരേയും ഇവർ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. പാർട്ടിയും തങ്ങളെ കൈവിട്ടു എന്നാണ് പരാതി.

പാർട്ടിയും കൈവിട്ടെന്ന്

പാർട്ടിയും കൈവിട്ടെന്ന്

ഇതുവരെ മൂടിവച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതമായത് പാര്‍ടിയും തങ്ങളെ കൈവിട്ടതുകൊണ്ടാണെന്ന് അവര്‍ പറഞ്ഞു. സ്വന്തം വീട്ടില്‍ അഴിമതിക്ക് തുടക്കമിട്ട കൃഷ്ണകുമാറിന്റെ മുഖം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18 ാംവാര്‍ഡില്‍ സ്ഥാനാര്‍ഥിയായതെന്ന് ഭാര്യമാതാവ് സികെ വിജയകുമാരി പറഞ്ഞു.

സ്ഥാനാർത്ഥിത്വത്തിനെതിരെ

സ്ഥാനാർത്ഥിത്വത്തിനെതിരെ

നാമനിര്‍ദ്ദേശ പത്രിക തള്ളിക്കാന്‍ ബിജെപി നേതാക്കള്‍ ഇടപെട്ടു. നിര്‍ദ്ദേശകനായ ആനന്ദനെ ഭീഷണിപ്പെടുത്തി അഫിഡവിറ്റ് കൊടുപ്പിച്ചു. തങ്ങളെ അറിയില്ലെന്നും ഒപ്പിട്ടത് അറിവോടെയല്ലെന്നും അഫിഡവിറ്റില്‍ പറയുന്ന ഇദ്ദേഹം കുടുംബകാര്യങ്ങള്‍ വരെ ഉള്‍പ്പെടുത്തിയത് എങ്ങനെയെന്നും സികെ വിജയകുമാരി ചോദിക്കുന്നുണ്ട്.

വീട് തട്ടിയെടുക്കാൻ ശ്രമം

വീട് തട്ടിയെടുക്കാൻ ശ്രമം

എറണാകുളത്തെ തറവാട് വീട് വിറ്റാണ് തങ്ങൾ പാലക്കാട് താമസമാക്കിയതിന്. അതിന് കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ വീട് തട്ടിയെടുക്കാന്‍ കൃഷ്ണുകുമാര്‍ ശ്രമിക്കുകയായിരുന്നു എന്നും ഇവർ ആരോപിക്കുന്നുണ്ട്. തങ്ങളുടെ ജീവിത മാർഗ്ഗം ഇല്ലാതാക്കാനും നിരന്തരം ഇടപെട്ടുവെന്നാണ് ആക്ഷേപം. എംബിഎ ബിരുദധാരിയായ തനിക്ക് ഒരു സ്ഥാപനവും ജോലിനല്‍കുന്നില്ല. എവിടെയെങ്കിലും ജോലിക്ക് കയറിയാല്‍ അടുത്ത ദിവസം തന്നെ ഒഴിവാക്കപ്പെടുകയാണെന്നും സിനി ആരോപിച്ചു.

പണം തട്ടിയെടുത്തു, ക്രൂരമായി മർദ്ദിച്ചു

പണം തട്ടിയെടുത്തു, ക്രൂരമായി മർദ്ദിച്ചു

അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തു എന്നും സിനി ആരോപിക്കുന്നുണ്ട്. അക്കാര്യം ചോദ്യംചെയ്തതിന്റെ പേരിൽ തനിക്ക് ഭീഷണിയും ഉണ്ടായിരുന്നു. അച്ഛന്‍ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചു. ഏഴ് വര്‍ഷമായി പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വച്ച് കൃഷ്ണകുമാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നും ആരോപിക്കുന്നുണ്ട്.

പരസ്ത്രീ ബന്ധവും

പരസ്ത്രീ ബന്ധവും

മർദ്ദനം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പാലക്കാട് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സിനി പറഞ്ഞു. കൃഷ്ണുകുമാറിന്റെ പരസ്ത്രീബന്ധം ഭാര്യ മിനി കൃഷ്ണുകമാറിനും അറിയാം. വിവാഹമോചനം വേണമെന്നും മിനി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം താന്‍തന്നെ നേരിട്ട് ചോദിച്ചപ്പോള്‍ തെറ്റ്പറ്റിയെന്ന് കൃഷ്ണകുമാര്‍ സമ്മതിച്ചായും സിനി പറയുന്നുണ്ട്.

cmsvideo
  Kerala Local Body Elections: In a First, BJP Fields Two Muslim Women Candidates in Malappuram
  മുരളീധരനെ അറിയിച്ചിട്ടും

  മുരളീധരനെ അറിയിച്ചിട്ടും

  പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീയെന്ന നിലയില്‍ കാണണമെന്ന് പറഞ്ഞത് വല്ലാതെ വിഷമിപ്പിച്ചു. ഇത്തരം പ്രശ്നങ്ങള്‍ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനോട് പറഞ്ഞിരുന്നു. കുടുംബപ്രശ്നങ്ങള്‍ എന്തിന് പാര്‍ടിയിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നായിരുന്നു മറുപടി. ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിനെ കുറിച്ചും ആര്‍എസ്എസ് നേതാവ് സുഭാഷ്ജിയെ കുറിച്ചും ആരോപണം ഉന്നയിക്കുന്നുണ്ട് സിനി.

  English summary
  Serious allegation against BJP State General Secretary by Wife's sister and mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X