Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന് തിരച്ചടി; ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു

പാലക്കാട്: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഡിസിസി ജനറൽ സെക്രട്ടറി പാർട്ടി വിട്ട് സിപിഎമ്മില്‍ ചേർന്നു. ഷൊർണൂർ നഗരസഭാംഗം കൂടിയായ ഷൊർണൂർ വിജയനാണ് സി പി എമ്മിലെത്തിയത്. കോൺഗ്രസ് വർഗീയത്യ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വിജയന്റെ പാർട്ടി മാറ്റം.

'നാല്‍പത് വര്‍ഷത്തിലധികം കോൺഗ്രസില്‍ പാർട്ടിയിൽ പ്രവര്‍ത്തിച്ചയാളാണ് ഞാൻ. എന്നാല്‍ കോൺഗ്രസ് രഹസ്യമായി വര്‍ഗീയതയ്ക്ക് പിന്നാലെ പോകുന്നുവെന്ന് തോന്നി. അതുകൊണ്ടാണ് താൻ പാര്‍ട്ടി വിടാൻ ആലോചിച്ചത്. സി പി എം ആണ് വർഗീയതയ്ക്കെതിരെ പോരാടുന്നത്', വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

cpmcongress

'ഞാൻ വളരെ ശരിയെന്ന് വിശ്വസിച്ചിരുന്നൊരു പ്രസ്ഥാനം ഇപ്പോള്‍ വഴി തെറ്റിയാണ് സഞ്ചരിക്കുന്നത്, അപഥസഞ്ചാരം അഥവാ വര്‍ഗീയതയക്കൊപ്പം രഹസ്യമായി സഞ്ചരിക്കുന്നുവെന്ന കാഴ്ചപ്പാടിലാണ് ആ പ്രസ്ഥാനത്തോട് വിടപറയാൻ തീരുമാനിച്ചത്, കുറച്ച് കാലമായി ഇത് ആലോചിക്കുന്നതാണ് മാനുഷിക മൂല്യങ്ങളോടെ കാര്യങ്ങളെ കാണുകയും വർഗിയതയ്ക്കെതിരെ
ശക്തമായ പോരാട്ടം നടത്തുന്നത് സിപിഎം ആണെന്ന ദീർഘവീക്ഷണത്തിനൊടുവിലാണ് ഇപ്പോൾ പാർട്ടി വിട്ട് സി പി എമ്മിൽ ചേരാൻ തീരുമാനിച്ചതിന് പിന്നിൽ', വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+