കോൺഗ്രസിനും ബിജെപിക്ക് തിരിച്ചടി; 70 ഓളം കുടുംബങ്ങൾ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു
പാലക്കാട്; നിരവധി കോൺഗ്രസ്, ബിജെപി പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു. അട്ടപ്പാടിയിലെ കാരറ, മുണ്ടൂരിലെ മൂത്തേടം എന്നിവിടങ്ങളിൽനിന്ന് നാൽപ്പതിലധികം കുടംബങ്ങളിൽ നിന്നുള്ളവരാണ് പാർട്ടി വിട്ട് സിപിഎമ്മിൽ എത്തിയത്. കാരറയിൽ മുപ്പത്തലധികം കുടുംബങ്ങളിൽ നിന്നുള്ളവരും സിപിഎമ്മിലെത്തി.

കോൺഗ്രസിന്റെ സജീവ പ്രവർത്തകരായ മന്നത്ത്പറമ്പിലെ ശ്രീനിവാസൻ, മണികണ്ഠൻ, സുധാകരൻ, ബാബു എന്നിവർ ഉൾപ്പെടെയാണ് പാർട്ടിയിൽ ചേർന്നത്.കാരറയിൽ നടന്ന സ്വീകരണപരിപാടി സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. കാരറ ലോക്കൽ സെക്രട്ടറി എൻ പി ഷാജൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം വി കെ ജെയിംസ്, പി വി നാരായണൻകുട്ടി, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഒരു മാസത്തിനിടെ മുണ്ടൂർ ഏരിയയിൽ 10 പരമ്പരാഗത കോൺഗ്രസ്‌കുടുംബങ്ങൾ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. ബിജെപി ഐടി സെല്ലിലെ സജീവപ്രവർത്തകരായ രണ്ടുപേരും പാർടിവിട്ട് സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജിവച്ചു വന്നവർക്ക് സിപിഎം നൽകിയ സ്വീകരണം ജില്ലാ കമ്മിറ്റിയംഗം പി എ ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ജിജിൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ഒ സി ശിവൻ, വി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications