Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒതളൂര് പോയിട്ട് ഓന്റെ പോളച്ചങ്ക് പിടിക്കും ഞാൻ'... ബൽറാം കള്ളത്തരമേ പറയൂ; പൈപ്പ് വെള്ളത്തിൽ ആന്റി ക്ലൈമാക്സ്

തൃത്താല: തൃത്താല മണ്ഡലത്തിലെ പലഭാഗങ്ങളിലും കുടിവെള്ള പ്രശ്‌നം ഒരു വലിയ പ്രശ്‌നം തന്നെയാണ്. കഴിഞ്ഞ ദിവസം പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്കിലെ കുടിവെള്ള പ്രശ്‌നം എംബി രാജേഷ് പുറത്തറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം ആ പൈപ്പില്‍ വെള്ളംവരുന്നതിന്റെ വീഡിയോ കാണിച്ചായിരുന്നു ബല്‍റാമിന്റെ മറുപടി.

എന്നാല്‍ ആ സംഭവത്തില്‍ വന്‍ ട്വിസ്റ്റ് ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ബല്‍റാം തുറക്കാതെ, സമീപവാസിയായ പാത്തുമ്മ എന്ന സ്ത്രീയോടാണ് പൈപ്പ് തുറക്കാന്‍ ആവശ്യപ്പെട്ടത്. അതേ പാത്തുമ്മാത്ത തന്നെ ബല്‍റാമിനെ പൊളിച്ചടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബല്‍റാമിന്റെ വീട്ടില്‍ പോയി കഴുത്തിന് പിടിക്കുമെന്നാണ് പാത്തുമ്മാത്തയുടെ ഭീഷണി. വിശദാംശങ്ങള്‍...

തന്നെ പറയാന്‍ അനുവദിച്ചില്ല

തന്നെ പറയാന്‍ അനുവദിച്ചില്ല

എംഎല്‍എ ആവശ്യപ്പെട്ടപ്പോള്‍ പൈപ്പ് തുറന്ന് കൊടുത്തത് താന്‍ തന്നെയാണ് എന്നാണ് പാത്തുമ്മാത്ത പറയുന്നത്. എന്നാല്‍ തനിക്ക് എന്തെങ്കിലും പറയാനുള്ള അവസരം എംഎല്‍എ തന്നില്ല എന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

'ഓന്റെ പോളച്ചങ്ക് പിടിക്കും ഞാന്‍'

'ഓന്റെ പോളച്ചങ്ക് പിടിക്കും ഞാന്‍'

പ്രദേശത്ത് ഒരു കുടിവെള്ള പ്രശ്‌നവും ഇല്ല എന്നാണ് എംഎല്‍എ പറയുന്നത് എന്ന് അറിഞ്ഞപ്പോള്‍ പാത്തുമ്മാത്തയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു- ഓന്റെ പോളച്ചങ്ക് പിടിക്കും ഞാന്‍, ഒതളൂര് പോയിട്ട് ഓന്റെ പോളച്ചങ്ക് പിടിക്കും ഞാന്‍'

കുടിവെള്ളവും റോഡും

കുടിവെള്ളവും റോഡും

മേഖലയില്‍ കുടിവെള്ളം വലിയ പ്രശ്‌നമാണ് എന്നാണ് പാത്തുമ്മ പറയുന്നത്. അതുപോലെ തന്നെയാണ് റോഡിന്റെ സ്ഥിതിയും. ഇക്കാര്യങ്ങളെല്ലാം എംഎല്‍എയ്ക്ക് അറിയാവുന്നതാണെന്നും പാത്തുമ്മാത്ത പറയുന്നുണ്ട്.

എംഎല്‍എ കള്ളം പറയുന്നവന്‍

എംഎല്‍എ കള്ളം പറയുന്നവന്‍

പിന്നീട് എംബി രാജേഷ് അതേ സ്ഥലത്ത് എത്തി നാട്ടുകാരോട് സംസാരിക്കുന്നുണ്ട്. താന്‍ കള്ളം പറഞ്ഞു എന്നാണ് എംഎല്‍എ പറയുന്നത് എന്ന് രാജേഷ് വിശദീകരിച്ചു. എംഎല്‍എ പറയുന്നതാണ് കള്ളം എന്നായി നാട്ടുകാര്‍. എംഎല്‍എ കള്ളത്തരമേ പറയൂ എന്നും പാത്തുമ്മാത്ത പറയുന്നുണ്ട്.

പഞ്ചായത്തില്‍ നിന്ന് സമ്മതം വാങ്ങണമെന്ന്

പഞ്ചായത്തില്‍ നിന്ന് സമ്മതം വാങ്ങണമെന്ന്

കുടിവെള്ളത്തിന്റെ പ്രശ്‌നം പറഞ്ഞപ്പോള്‍ തങ്ങളോട് പഞ്ചായത്തില്‍ നിന്ന് സമ്മതം വാങ്ങിക്കാന്‍ ആണ് എംഎല്‍എ ആവശ്യപ്പെട്ടത് എന്നുും പാത്തുമ്മാത്ത പറയുന്നു. വെള്ളം ഇല്ല എന്നതാണ് സ്ഥലത്തെ യാഥാര്‍ത്ഥ്യം എന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

വീഡിയോ കാണാം

ബല്‍റാമിന്റെ ട്രോള്‍

ബല്‍റാമിന്റെ ട്രോള്‍

എംബി രാജേഷിനെ ട്രോളിക്കൊണ്ടായിരുന്നു വിടി ബല്‍റാം മറുപടി വീഡിയോ പുറത്തിറക്കിയത്. ഇത് കേരളം മുഴുവന്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലെ ബല്‍റാം ആരാധകര്‍ വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു.

{document1}

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+