Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മീയ ചികിത്സയുടെ മറവിൽ വീട്ടമ്മയ്ക്കെതിരെ ലൈംഗികാതിക്രമം; മന്ത്രവാദി പിടിയിൽ

പാലക്കാട്; ആത്മീയ ചികിത്സയുടെ മറവിൽ വീട്ടമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മന്ത്രവാദിയായ വ്യാജ വൈദ്യന്‍ അറസ്റ്റിൽ. കറുകപുത്തൂര്‍ പള്ളിപ്പടി ഓടംപുള്ളി സെയ്ത് ഹസന്‍ തങ്ങളെയാണ്(34) പോലീസ് അറസ്റ്റ് ചെയ്തത്.ചാലിശ്ശേരി സ്വദേശിനിയായ യുവതിയെയാണ് ഇയാൾ ലൈംഗിക താത്പര്യത്തോടെ സമീപിച്ചത്.

ജൂൺ 28 ന് കുടുംബ പ്രശ്നം തീർക്കാനായിരുന്നു യുവതി പ്രതിയുടെ ചാലിശേരി കറുകപുത്തൂരിലെ വീട്ടിലെത്തിയത്. ഇതിനിടയിലാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് മുറിയിൽ നിന്നും ഓടി രക്ഷപ്പെട്ട യുവതി പോലീസസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സ്ത്രീപീഡനം, മതിയായ യോഗ്യതകളില്ലാതെ ചികിത്സ നടത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

 arrested2-16053317

ദാമ്പത്യ പ്രശ്നങ്ങൾ, മാനസി പ്രശ്നങ്ങൾ എന്നിവയ്ക്കായിരുന്നത്രേ ഇയാൾ മദ്രവാദം നടത്തിയിരുന്നത.് ഇയാൾ പ്രത്യേകം മരുന്ന് നൽകി വന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ഗർഭ നിരോഝന ഉറകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

Recommended Video

cmsvideo
    പാലക്കാട്: പാരമ്പര്യ ആത്മീയ ചികിത്സക്കിടെ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം; ചാലിശ്ശേരി സ്വദേശി അറസ്റ്റിൽ

    ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം എന്ന ബോർഡ് പതിപ്പിച്ച വാഹനത്തിലായിരുന്നു പ്രതിയുടെ യാത്ര. ഈ വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡന്റ് എന്ന നിലയിലുള്ള ഐഡി കാർഡും കണ്ടെത്തിയിട്ടുണ്ട്

    അതേസമയം നേരത്തേയും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 10 വർഷം മുൻപ് ചങ്ങരംകുളം സ്റ്റേഷനിലായിരുന്നു കേസെടുത്തത്. കടുത്ത പ്രശ്‌നങ്ങളുള്ള സ്ത്രീകളെ ഒറ്റയ്ക്ക് ഒരു മുറിയില്‍വച്ച് ചികിത്സിക്കുന്നതായും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു.

    റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+