പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹാത്രസ്സിൽ നിന്ന് വാളയാറിലേക്കുള്ള ദൂരം കേരളം അളക്കട്ടെ; മാതാപിതാക്കളെ സന്ദർശിച്ച് ഷാഫി പറമ്പിൽ

Google Oneindia Malayalam News

പാലക്കാട്; വാളയാർ പെൺകുട്ടികൾക്ക് മരണശേഷമെങ്കിലും നീതി ലഭിക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. നീതി തേടി വീടിന് മുൻപിൽ സത്യാഗ്രഹം ഇരിക്കുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായായിരുന്നു എംഎൽഎ,.

രാഷ്ട്രീയ കൊലക്കെസിലെ പ്രതികളെ രക്ഷിക്കാൻ സുപ്രീം കോടതിയിൽ നിന്ന് കോടികൾ ചിലവഴിച്ച് വക്കീലിനെ കൊണ്ട് വന്നവർ വാളയാർ കേസ് നടത്താൻ ഒരു സ്‌പെഷ്യൽ പ്രോസിക്യൂട്ടറെയും കൊണ്ട് വന്നില്ല . ഒരു രൂപ പോലും ചിലവഴിച്ചുമില്ല.
ഹാത്രസ്സിൽ നിന്ന് വാളയാറിലേക്കുള്ള ദൂരം കേരളം അളക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

shafi parambil

നീതിയുടെ ഒന്നാം ചരമവാർഷികം
ഒൻപതും പതിമൂന്നും വയസുള്ള രണ്ട് ദളിത് പെൺകുട്ടികൾ പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ ഇരകളായി കൊല്ലപ്പെട്ടിട്ട് ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല .
തടവറയിൽ പോലും ആരുമില്ല .
അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ വരുത്തിയവരും പ്രതികളെ തുറന്ന് വിട്ടവരും ഇപ്പോൾ പ്രൊമോഷൻ വാങ്ങി കൂട്ടുകയാണ് .

രാഷ്ട്രീയ കൊലക്കെസിലെ പ്രതികളെ രക്ഷിക്കാൻ സുപ്രീം കോടതിയിൽ നിന്ന് കോടികൾ ചിലവഴിച്ച് വക്കീലിനെ കൊണ്ട് വന്നവർ വാളയാർ കേസ് നടത്താൻ ഒരു സ്‌പെഷ്യൽ പ്രോസിക്യൂട്ടറെയും കൊണ്ട് വന്നില്ല . ഒരു രൂപ പോലും ചിലവഴിച്ചുമില്ല .
കുറ്റമേൽക്കാൻ തല്ലിപ്പഴുപ്പിച്ച് നോക്കിയിട്ടും സമ്മതിക്കാതെ പോയൊരുത്തൻ പിന്നീട് ഒരു മുഴം കയറിൽ സ്വന്തം ജീവിതം അവസാനിപ്പിച്ചതിനും ആരും ഉത്തരവാദികളായില്ല .

Recommended Video

cmsvideo
പാലക്കാട്; നീതി തേടി വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ സമരം ആരംഭിച്ചു

പുറത്തിറങ്ങിയവർ വീണ്ടും ഭീഷണി മുഴക്കിയിട്ടും പോലീസ് അനങ്ങിയില്ല .
നീതി തേടി കാല് പിടിച്ച് കരയാൻ തിരുവനന്തപുരം വരെ പോയിട്ട് വർഷം ഒന്നും കഴിഞ്ഞിട്ടും ഒന്നും നടന്നില്ല . പ്രതികളെ വെറുതെ വിട്ടിട്ട് ഒരു വർഷം കഴിഞ്ഞിട്ട് ഇന്ന് വരെ സർക്കാരിനെ പ്രതിനിധീകരിച്ച് ഒരു മന്ത്രി പോലും ഇത് വരെ ആ വീടൊന്ന് സന്ദർശിച്ചിട്ടില്ല .
ആശ്വസിപ്പിക്കാൻ ഒരു ക്യാബിനറ്റ് റാങ്ക്കാരും എത്തിയില്ല .

ഹാത്രസ്സിൽ നിന്ന് വാളയാറിലേക്കുള്ള ദൂരം കേരളം അളക്കട്ടെ .
മരണ ശേഷമെങ്കിലും നീതി ലഭിക്കേണ്ടത് ആ കുരുന്നുകൾക്കാണ് . ശിക്ഷ ലഭിക്കേണ്ടത്‍ ആ ക്രൂര കൃത്യം ചെയ്തവർക്കാണ് .. അവരാരായാലും .

സ്പ്രിങ്ക്ളർ കരാർ; പ്രമുഖ വ്യക്തികൾക്ക് പോലും അവകാശലംഘനം മനസിലാകുന്നില്ലല്ലോ,ഒളിയമ്പുമായി വിഷ്ണുനാഥ്സ്പ്രിങ്ക്ളർ കരാർ; പ്രമുഖ വ്യക്തികൾക്ക് പോലും അവകാശലംഘനം മനസിലാകുന്നില്ലല്ലോ,ഒളിയമ്പുമായി വിഷ്ണുനാഥ്

 എല്‍ഡിഎഫ് ഘടകക്ഷിയില്‍ പിളര്‍പ്പ്;നേതാക്കള്‍ പാര്‍ട്ടി വിട്ടു,പിസി തോമസിലൂടെ യുഡിഎഫിലെത്താന്‍ നീക്കം എല്‍ഡിഎഫ് ഘടകക്ഷിയില്‍ പിളര്‍പ്പ്;നേതാക്കള്‍ പാര്‍ട്ടി വിട്ടു,പിസി തോമസിലൂടെ യുഡിഎഫിലെത്താന്‍ നീക്കം

ബിഹാറിൽ ആദ്യ ഘട്ട പരസ്യപ്രചരണം അവസാനിച്ചു; ആര് നേടും? കണക്കുകൾ പറയുന്നത്ബിഹാറിൽ ആദ്യ ഘട്ട പരസ്യപ്രചരണം അവസാനിച്ചു; ആര് നേടും? കണക്കുകൾ പറയുന്നത്

English summary
shafi parambilmla visits valayarcase victims's parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X