Get Updates
Get notified of breaking news, exclusive insights, and must-see stories!

നഞ്ചിയമ്മയുടെ ദുരിതം ഒഴിഞ്ഞു; ഇനി അടച്ചുറപ്പുള്ള സ്വന്തം വീടിൻറെ സുരക്ഷ

പാലക്കാട്: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്ക് ഇനി സ്വന്തമായി വീട്. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് വീട് പണിത് നൽകിയിരിക്കുന്നത്. മൂന്നു മാസം മുൻപ് തറക്കല്ലിട്ട വീടിന്റെ പണി പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് നഞ്ചിയമ്മയ്ക്ക് കൈമാറിത്.

തനിക്ക് ലഭിച്ച പുരസ്തകാരങ്ങൾ പോലും സൂക്ഷിക്കാൻ ഇടമില്ലാതെയ ദയനീയ അവസ്ഥയിലായിരുന്നു നഞ്ചിയമ്മ കഴിഞ്ഞിരുന്നത്. ഇത് അറിഞ്ഞ ഫിലോകാലിയ ഫൗണ്ടേഷൻ അവർക്ക് വീട് വെച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു.

nanjiyamma3-1658494813-165

അയപ്പനും കോശിയിലെ 'കളക്കാത്ത സന്ദന' എന്ന ഗാനം എഴുതി ആലപിച്ചതോടെയാണ് പാലക്കാട് അട്ടപ്പാടി നക്കുപതി ഊരിലെ നഞ്ചിയമ്മയെ ആളുകൾ ഇഷ്ടപ്പെട്ട് തുടങ്ങിയത്. പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ചത് നഞ്ചിയമ്മ പോലും സ്വപ്നം കാണാത്ത കാര്യങ്ങളായിരുന്നു. പാട്ട് വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടതോടെ നിരവധി അംഗീകാരങ്ങൾ നഞ്ചിയമ്മയെ തേടിയെത്തി. ഏറ്റവും ഒടുവിലായി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. നഞ്ചിയമ്മുടെ വിശേഷങ്ങളെല്ലാം തന്നെ മലയാളികൾ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ അവർ വിദേശ യാത്ര നടത്തിയതെല്ലാം വാർത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+