പെരുന്നാളിന് പാലക്കാട് കണ്ടെയ്മെന്‍റ് സോണുകളിൽ മൃഗങ്ങളെ അറക്കുന്നതിനും മാംസം വിതരത്തിനും വിലക്ക്
തിരുവനന്തപുരം; ചെറിയ പെരുന്നാളിന് ജില്ലയിലെ കണ്ടെയ്മെന്‍റ് സോണുകളിൽ മൃഗങ്ങളെ അറക്കുന്നതിനും മാംസം വിതരണം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. മറ്റ് സ്ഥലങ്ങളിൽ മാംസം അറുക്കുന്നതിന് വിലക്കില്ലേങ്കിലും അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം കർശനമായി നിരോധിച്ചിട്ടുണ്ട്.കൊവിഡിൻറെ പശ്ചാത്തത്തിൽ ജനകൂട്ടം ഒഴിവാക്കുക, സമ്പർക്കം കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. നിയന്ത്രണം സംബന്ധിച്ച കളക്ടറുടെ ഉത്തരവ് ഇങ്ങനെ-

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജനകൂട്ടം ഒഴിവാക്കുക, സമ്പർക്കം കുറക്കുക ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ൻമെൻ്റ് സോണുകളിൽ
മെയ് 12, 13 തിയ്യതികളിൽ ആഘോഷവുമായി ബന്ധപ്പെട്ടുള്ള മൃഗങ്ങളെ അറുക്കൽ, പ്രസ്തുത സ്ഥലത്തുള്ള മാംസവിതരണം എന്നിവ പൂർണമായും നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു.ഇന്ന് ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
മറ്റ് സ്ഥലങ്ങളിൽ ആവശ്യമുള്ളവർ മാത്രം ചേർന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടും ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കുന്നതിൽ തടസമില്ല. ഇങ്ങനെ അറുക്കുന്ന മാംസം ബന്ധപ്പെട്ടവർ വീടുകളിൽഎത്തിച്ചു കൊടുക്കേണ്ടതാണ്. അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം കർശനമായി നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications