പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടിച്ച മൂർഖൻ പാമ്പിനേയും കൊണ്ട് ആശുപത്രിയിൽ എത്തി;ചാക്കിൽ നിന്നും രക്ഷപ്പെട്ട് പാമ്പ്,പിന്നെ നടന്നത്

  • By Aami Madhu
Google Oneindia Malayalam News

കോയമ്പത്തൂർ; കടിച്ച മൂർഖൻ പാമ്പിനേയും കൊണ്ട് സർക്കാർ മെഡിക്കൽ കോളേജിൽ എത്തിയാൾ ആശുപത്രിയിൽ ഏറെ നേരം പരിഭ്രാന്തി പടർത്തി. കോയമ്പത്തൂർ മെഡിക്കൽ കോളേജിലായിരുന്നു സംഭവം. കോയമ്പത്തൂർ കള്ളിമടൈ സ്വദേശിയായ 48 കാരനായ സുന്ദരരാജനാണ് പാമ്പുമായി ആശുപത്രിയിലിലെത്തിയത്. സംഭവം ഇങ്ങനെ

ശൗരിപാളയത്തെ കൂട്ടുകാരന്റെ വീട്ടിലെത്തി മദ്യപിക്കുമ്പോഴായിരുന്നു മൂർഖൻ പാമ്പിനെ കണ്ടത്. ഇതിനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ സുന്ദരരാജന് പാമ്പ് കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ പാമ്പിനെ പിടിച്ച് ഇദ്ദേഹം ചാക്കിലാക്കി, നേരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് പോയി. അവിടെ അത്യാഹിത വിഭാഗത്തിൽ വെച്ച് കടിച്ച പാമ്പിനെ കാണിക്കുന്നതിനിടയിൽ പാമ്പ് ചാക്കിൽ നിന്നും പുറത്തുചാടുകയായിരുന്നു.

snake-158954

പാമ്പ് വാർഡ് മുഴുവൻ ഇഴഞ്ഞ് ഏറെ നേരം രോഗികളേയും ആശുപത്രി ജീവനക്കാരേയും പരിഭ്രാന്തിയിലാഴ്ത്തി. രാത്രി ആയതിനാൽ പാമ്പ് പിടിത്തക്കാരെ വിളിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആശുപത്രി ജീവനക്കാർ തന്നെ പാമ്പിനെ തല്ലിക്കൊന്നു. മൂർഖൻ തന്നെയാണ് സുന്ദരരാജിനെ കടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പെയിന്റിങ്ങ് ജോലിക്കാരനാണ് സുന്ദരരാജ്. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിക്കാണ് ഇയാൾ സുഹൃത്തിന്റെ വീട്ടിൽ എത്തിയത്.

Recommended Video

cmsvideo
പാലക്കാട് ജില്ലയിൽ 108 ആംബുലൻസ് ജീവനക്കാർ സമരം പിൻവലിച്ചു

യുഎഇയിൽ നിന്ന് ആശ്വാസ വാർത്ത; തൊഴിലവസരങ്ങൾ തുറന്നിട്ട് രാജ്യം!! നിരവധി അവസരങ്ങൾ, പക്ഷേയുഎഇയിൽ നിന്ന് ആശ്വാസ വാർത്ത; തൊഴിലവസരങ്ങൾ തുറന്നിട്ട് രാജ്യം!! നിരവധി അവസരങ്ങൾ, പക്ഷേ

കാസർഗോഡ് കൊവിഡ് കേസുകൾ കൂടുന്നു; ഇന്ന് 9 പേർക്ക് കൊവിഡ്; വിദേശത്ത് നിന്നെത്തിയ 5 പേർക്ക് രോഗംകാസർഗോഡ് കൊവിഡ് കേസുകൾ കൂടുന്നു; ഇന്ന് 9 പേർക്ക് കൊവിഡ്; വിദേശത്ത് നിന്നെത്തിയ 5 പേർക്ക് രോഗം

ആശങ്ക ഒഴിയുന്നില്ല; പാലക്കാട് ഇന്ന് 8 പേർക്ക് കൊവിഡ്! 6 പേർക്ക് രോഗമുക്തിആശങ്ക ഒഴിയുന്നില്ല; പാലക്കാട് ഇന്ന് 8 പേർക്ക് കൊവിഡ്! 6 പേർക്ക് രോഗമുക്തി

English summary
Snake bitten patient brings Cobra to hospital created scare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X