• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് ഭീതി; അമ്മയുടെ മൃതദേഹം കുഴിച്ചിട്ട് മകൻ! കസ്റ്റഡിയിൽ എടുത്ത് പോലീസ്! ദുരൂഹത

പാലക്കാട്; കാണാതായ വയോധികയുടെ മൃതദേഹം വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തി. കളപ്പെട്ടി മന്ദത്ത് വീട്ടിൽ പരേതനായ മണിയുടെ ഭാര്യ കമലത്തിന്റെ (75) മൃതദേഹമാണ് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഇളയെ മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. കമലത്തെ വീട്ടിൽ കാണാതിരുന്നതോടെ അയൽവാസികൾ മറ്റൊരു മകനെ വിവരം അറിയിക്കുകയായിരുന്നു.

അസുഖം മൂലം മരിച്ചെന്ന്

അസുഖം മൂലം മരിച്ചെന്ന്

കഴിഞ്ഞ ദിവസമാണ് കമലയുടെ മരണവുമായി ബന്ധപ്പെട്ട് ഇളയ മകൻ ബാബുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കമലയെ കാണാതായതോടെ പോലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം വീട്ടുമുറ്റത്ത് മറവ് ചെയ്ത നിലയിൽ കണ്ടെത്തിയത്. അമ്മ അസുഖം മൂലം മരിച്ചെന്നും ഇതോടെ മൃതദേഹം മറവ് ചെയ്യുകയായിരുന്നുവെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

തിരോധാനം

തിരോധാനം

ബാബുവിനൊപ്പമാണ് കമലം കഴിഞ്ഞിരുന്നത്. മനോദൗർബല്യമുള്ളയാളാണ് ബാബു. കമലത്തിന്റെ മൂത്തമകൻ രവി പാറ പള്ളത്തേരിയിലാണ് താമസം. രണ്ടാമത്തെ മകൻ ശെൽവൻ പഴനിയിലാണ് താമസിക്കുന്നത്. കമലത്തെ കാണാതായതോടെ അയൽവാസികൾ രവി കുമാറിനെ അറിയിക്കുകയായിരുന്നു.

വീഴ്ചയിൽ പരിക്ക്

വീഴ്ചയിൽ പരിക്ക്

തുടർന്ന് പോലീസ് എത്തി പരിശോധിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ 21 നാണ് കമലം മരിച്ചതെന്നും 24 ന് മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ബാബു പോലീസിനോട് പറഞ്ഞു. ഒരു മാസം മുൻപ് സഹോദരിയുടെ വീട്ടിൽ പോയ കമലമ്മ അവിടെ വെച്ച് വീണിരുന്നു. വീഴ്ചയിൽ അവരുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു.

ദുർഗന്ധം വമിച്ചതോടെ

ദുർഗന്ധം വമിച്ചതോടെ

ഇതോടെ ബാബുവായിരുന്നു കമലത്തെ നോക്കിയിരുന്നത്. താനാണ് അമ്മയ്ക്ക് ഭക്ഷണം നൽകിയരുന്നതെന്നും 21 ന് രാവിലെ വിളിച്ചപ്പോൾ അമ്മ മരിച്ച നിലയിലാണെന്നും ബാബു പോലീസിനോട് പറഞ്ഞു. മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിച്ചതോടെ കുഴിയെടുത്ത് മറവ് ചെയ്യാൻ തിരുമാനിക്കുകയായിരുന്നത്രേ.

cmsvideo
  നാട്ടാന ചന്ദത്തിന്റെ തിടമ്പേറ്റിയ ഗജരാജൻ കോങ്ങാട് കുട്ടിശങ്കരൻ ചെരിഞ്ഞു
  മൃതദേഹം മറവ് ചെയ്തു

  മൃതദേഹം മറവ് ചെയ്തു

  വെള്ളിയാഴ്ച രാത്രിയോടെ വീട്ടുമുറ്റത്ത് അരയടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം കിടത്തി. സാരിയും ബെഡ് ഷീറ്റും കൊണ്ട് മൃതദേഹം മറവ് ചെയ്ത ശേഷം അതിന് മുകളിൽമണ്ണിട്ട് മേച്ചിൽ ഓടുകൾ നിരത്തി. അതിന് മുതലിൽ മൺകൂനപോലെയാക്കിയാക്കിയാണ് കുഴി മൂടിയത്.അതേസമയം മനോവൈകല്യം ഉള്ളയാൾ മൃതദേഹം ഇത്ര സൂക്ഷ്മതയോടെ മറവ് ചെയ്തതിൽ ആശങ്കയിലാണ് പോലീസ്.

  'മതം നോക്കിയല്ല, കാര്യവിവരം ഉള്ളവരെ മന്ത്രിയാക്കൂ'; പിണറായിക്കും ജലീലിനുമെതിരെ വിമർശനം

  തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന്റെ ചടുല നീക്കം; അടിമുടി മാറ്റം,പുതിയ നേതാക്കൾ കളത്തിൽ

  'യുഡിഎഫിന്റേയും യുപിഎയുടേതുമല്ല, കെ ഫോൺ എൽഡിഎഫിന്റെ ബ്രയിൻ ചൈൽഡ്'

  മാനവവിഭവശേഷി വകുപ്പിന്റെ പേര് മാറ്റി മോദി സർക്കാർ; മാറ്റിയത് രാജീവ് ഗാന്ധി നിർദ്ദേശിച്ച പേര്

  '#PinarayiMustResign'; പിണറായിയുടെ രാജി ആവശ്യപ്പെട്ട് ട്വിറ്ററിൽ ട്രെന്റിങ്ങ് ആയി ഹാഷ് ടാഗ്

  'മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധിക്കണം'; വിമർശനവുമായി സുരേന്ദ്രൻ

  English summary
  Karnataka BJP govt may Expand ministry soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X