പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്പീക്കർ സ്ഥാനം ഏറ്റെടുത്തതിന് ശേഷം എംബി രാജേഷ് തൃത്താലയിൽ; കൊവിഡ് അവലോകനത്തിൽ തീരുമാനങ്ങൾ

Google Oneindia Malayalam News

തൃത്താല: കടുത്ത പോരാട്ടത്തിൽ തൃത്താല മണ്ഡലം സിപിഎമ്മിന് വേണ്ടി തിരിച്ചു പിടിച്ച ആളാണ് എംബി രാജേഷ്. ഇത്തവണ എൽഡിഎഫ് സർക്കാരിൽ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ, എംബി രാജേഷിനെ തേടിയെത്തിയത് സ്പീക്കർ പദവി ആയിരുന്നു.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

സ്പീക്കർ ആയി സ്ഥാനമേറ്റെടുത്തതിന് ശേഷം എംബി രാജേഷ് ആദ്യമായി തൃത്താലയിൽ എത്തി. മണ്ഡലത്തിലെ കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

കൊവിഡ് അവലോകന യോഗം

കൊവിഡ് അവലോകന യോഗം


തൃത്താല മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ഇന്ന് ചേർന്നു. പൊതുവിൽ മികച്ച രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും ബ്ലോക്ക്‌ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മണ്ഡലത്തിൽ ഉടനീളം നടക്കുന്നത്. ഇന്നലത്തെ കണക്ക് പ്രകാരം ആകെ 2851 ആക്റ്റീവ് കേസുകളും 133 മരണങ്ങളും ആണ് മണ്ഡലത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പരിശോധനകളുടെ എണ്ണം കാര്യമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും പരിശോധന കൂടുതൽ വ്യാപിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്റ്റാഫിനെ കിട്ടാൻ

സ്റ്റാഫിനെ കിട്ടാൻ

ചില പഞ്ചായത്തുകളിൽ ആവശ്യത്തിന് സ്റ്റാഫിനെ കിട്ടാതിരുന്നതിനാൽ ഡിസിസികൾ പ്രവർത്തനം തുടങ്ങിയിരുന്നില്ല. എന്നാൽ ആ പ്രശ്നം ഇപ്പോൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയോടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ഡോമിസൈൽ കെയർ സെന്ററുകൾ പൂർണ്ണമായും പ്രവർത്തനം ആരംഭിക്കും.വിവിധ ഡിസിസികളിലായി മണ്ഡലത്തിലാകെ 451 കിടക്കകൾ തയ്യാറാക്കിയിട്ടുണ്ട്. എട്ട് ആംബുലൻസുകൾക്ക് പുറമെ 26 വാഹനങ്ങൾ നിലവിൽ ലഭ്യമാണ്. 690 പൾസ് ഓക്സിമീറ്ററുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സാമഗ്രികൾ ഡിസിസി കളിലും പഞ്ചായത്തുകളിലും ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്.

വളണ്ടിയർമാർ

വളണ്ടിയർമാർ

ഓരോ പഞ്ചായത്തിലും ആരോഗ്യപ്രവർത്തകർക്ക് പുറമേ ഇരുപതിലധികം വളണ്ടിയർമാർ രാപകൽ ഭേദമന്യേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ജനകീയ ഹോട്ടലുകൾ നടത്തുന്ന സാമൂഹ്യ അടുക്കളയിലൂടെ പ്രതിദിനം 1940 പേർക്ക് ഭക്ഷണവും പുറമേ കോവിഡ് രോഗികൾക്ക് ഭക്ഷ്യക്കിറ്റുകളും എത്തിച്ചു നൽകുന്നുമുണ്ട്.

സ്വകാര്യ ലാബുകൾ

സ്വകാര്യ ലാബുകൾ

സ്വകാര്യ ലാബുകളിലെ പരിശോധനയിൽ പോസിറ്റീവ് ആവുന്ന കേസുകൾ അപ്പപ്പോൾ ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്താത്തത് രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ടെന്ന കാര്യം യോഗത്തിൽ ഉന്നയിക്കപ്പെട്ടു. ഇത് ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും ശാരീരികമായി വെല്ലുവിളികൾ നേരിടുന്നവർക്കും വീട്ടിലെത്തി വാക്സിൻ നൽകണമെന്ന ആവശ്യം ഉയർന്നു വന്നു. ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.

മഴക്കാല ശുചീകരണം

മഴക്കാല ശുചീകരണം

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. അടഞ്ഞു കിടക്കുന്ന ഓടകളും വെള്ള ചാലുകളും റോഡുകളും വൃത്തിയാക്കാൻ ഗ്രാമീണ തൊഴിലുറപ്പ് പ്രയോജനപ്പെടുത്തണമെന്ന് നിർദേശം നൽകി. വാർഡ്‌ തല ശുചീകരണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം എല്ലാ വാർഡുകളിലും നടന്നു കഴിഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം രണ്ടാം ഘട്ട പ്രവർത്തനങ്ങളെ മന്ദഗതിയിൽ ആക്കിയിട്ടുണ്ടെങ്കിലും പകർച്ചവ്യാധികൾ പടർന്നു പിടിക്കാനിടയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ആശവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെ ഉപയോഗിച്ച് ഉറവിട നശീകരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കും. പരിസ്ഥിതി ദിനമായ ജൂൺ 5 ന് തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈയിൽ 25,000 ഓളം വൃക്ഷതൈകളും വിതരണം ചെയ്യും.

നടി ചാഹത് ഖന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
MB Rajesh Speaks To The Press | Oneindia Malayalam

English summary
Speaker MB Rajesh reaches his constituency, Thrithala after taking charge of Speaker position.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X