ചിറ്റൂർ വണ്ണാമടയിൽ നിന്ന് 350 ലിറ്റർ സ്പിരിറ്റ് പിടികൂടി: അറസ്റ്റിലായത് മണ്ണാര്‍ക്കാട് സ്വദേശികള്‍!
പാലക്കാട്: എക്സൈസ് ഇന്റലിജൻസ് ബ്യുറോ യും ചിറ്റൂർ സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയ റെയ്‌ഡിൽ ആഡംബര കാറും 350 ലിറ്റർ സ്പിരിറ്റ് മായി2 മണ്ണാർക്കാട് സ്വദേശികളെ പിടികൂടി . ചിറ്റൂർ വണ്ണാമടയിൽ വച്ച് പിടികൂടിയത്. മണ്ണാർക്കാട് നാട്ടുകൽ സ്വദേശികളായ ഫൈസൽ 32/18), അഹമ്മദ് അൻവർ 30/18) എന്നിവരാണ് പിടിയിലായത്. 35 ലിറ്റർ കൊള്ളുന്ന 10 കന്നാസിലാണ് സ്പിരിറ്റ് സൂക്ഷിച്ചത്. ഫൈസൽ മുൻപും സ്പിരിറ്റ് കേസിലെ പ്രതിയാണ്.

എക്സൈസ് ഇൻസ്‌പെക്ടർ മാരായ രജനീഷ്, പ്രശോബ് പ്രേവന്റിവ് ഓഫീസർ മാരായ രാജേഷ് കുമാർ, സെന്തിൽകുമാർ, സജിത്ത്, സജീവ്, യൂനിസ്,കലാധരൻ, ജയപ്രകാശ്, ഷാജികുമാർ,രവികുമാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ മഹേഷ്, പുഷ്ക്കരൻ, ശ്രീധരൻ, ഡ്രൈവർ മാരായ കണ്ണദാസൻ, സത്താർ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.












Click it and Unblock the Notifications