പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

2.5 കോടി രൂപ ചെലവിൽ കണ്ണമ്പ്രയിലൊരുങ്ങി അത്യാധുനിക സ്റ്റേഡിയം; ഉദ്ഘാടനം സെപ്തംബര്‍ 28 ന്

Google Oneindia Malayalam News

പാലക്കാട്; കായിക-യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 2.5 കോടി രൂപ ചെലവിൽ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ നിര്‍മിച്ച അത്യാധുനിക സ്റ്റേഡിയം ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വ്യവസായിക -കായിക- യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനാവും. മന്ത്രി എ.കെ ബാലന്‍ മുഖ്യാതിഥിയാവും.

കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ സെവന്‍സ് സിന്തറ്റിക് ഫുട്‌ബോള്‍ കോര്‍ട്ട്, സിന്തറ്റിക് അക്രലിക് പ്രതലത്തോടു കൂടിയ വോളീബോള്‍ കോര്‍ട്ട്, ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, അത്‌ലറ്റിക് പരിശീലനത്തിന് ട്രാക്ക്, ലോങ് ജമ്പ് പിറ്റ്, രാത്രി പരിശീലനം നടത്തുന്നതിനായി എല്‍.ഇ.ഡി ഫ്‌ളെഡ് ലൈറ്റ് സംവിധാനവുമാണ് ഒരുക്കിയിട്ടുള്ളത്.

 stadium-160123

കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന പരിപാടിയില്‍ രമ്യാഹരിദാസ് എം.പി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, കായിക യുവജനകാര്യാലയം ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. റെജിമോന്‍, ജില്ലാ പഞ്ചായത്ത് അംഗം മീനാകുമാരി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വനജകുമാരി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സുലോചന, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വികസനകാര്യം സ്ഥിരം സമിതി അധ്യക്ഷന്‍ എം. ചെന്താമരാക്ഷന്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യം സ്ഥിരംസമിതി അധ്യക്ഷന്‍ ജോഷി ഗംഗാധരന്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷന്‍ വി. സ്വാമിനാഥന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. പ്രേംകുമാര്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് മെമ്പര്‍ പ്രസന്നകുമാരി എന്നിവര്‍ പങ്കെടുക്കും.

Recommended Video

cmsvideo
Kerala wins UN award for 'outstanding contribution' towards prevention | Oneindia Malayalam

English summary
stadium at Kannampra at a cost of Rs 2.5 crore Inauguration on September 28th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X