Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാന സർക്കാർ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു : വിഎൻ വാസവൻ

പാലക്കാട്: പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാന സർക്കാർ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നുവെന്ന് സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ചിനക്കത്തൂർ കാവ് മൈതാനത്ത് നടന്ന ഒറ്റപ്പാലം നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ലോകം ഉറ്റുനോക്കുന്ന തരത്തിലേക്ക് കേരളം മാറിയെന്നും സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളിൽ ഭൂരിഭാഗം പദ്ധതികളും നടപ്പിലാക്കി വരികെയാണെന്നും മന്ത്രി പറഞ്ഞു.

മലയോര, തീരദേശ ഹൈവേകൾ 2025 ഓടെ പൂർത്തിയാകുമെന്നും ഇത് സർക്കാരിന്റെ ഇച്ഛാശക്തിയുമാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടംകുളം പദ്ധതിയിലൂടെ 400 മെഗാവാട്ട് വൈദ്യുതി സൗജന്യമായി ലഭിക്കുന്നുണ്ടെന്നും ഇതിനാൽ പ്രകാശപൂർണ്ണമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയെന്നും മന്ത്രി കൂടിച്ചേർത്തു. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിക്കുകയും ഇതിന്റെ ഭാഗമായി കെ. ഫോൺ നടപ്പിലാക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

vas-

സുസ്ഥിര ഭരണം, ആരോഗ്യപരിപാലനം, പെൻഷൻ വിതരണം, ഭവന നിർമ്മാണം തുടങ്ങി സമഗ്ര മേഖലയിൽ കേരളം ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറ്റുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികെയാണെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം രാജ്യത്ത് ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ച സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സമാനതകളില്ലാത്ത മുന്നേറ്റം: മന്ത്രി പി. പ്രസാദ്

സംസ്ഥാനത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ചിനക്കത്തൂർ കാവ് മൈതാനത്ത് നടന്ന ഒറ്റപ്പാലം നിയോജകമണ്ഡല തല നവകേരള സദസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ പരാതികൾക്ക് ക്രിയാത്മകമായ മറുപടി നൽകുന്നതിനും പരിഹാരം കാണുന്നതിനും മന്ത്രിമാർ നേരിട്ട് അദാലത്തുകൾ നടപ്പിലാക്കി. 2025 നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യ രഹിത സംസ്ഥാനമാക്കി മാറ്റുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സമഗ്ര മേഖലകളിൽ അടിസ്ഥാന സൗകര്യ വികസനം സജ്ജമാക്കി വരികയാണ്. സ്കൂളുകളിൽ മുൻകൂറായി ഒരു കോടി പാഠപുസ്തകങ്ങൾ ലഭ്യമാക്കാനായി. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാർ സ്കൂളുകളിലേക്ക് 10 ലക്ഷത്തോളം വിദ്യാർഥികൾ എത്തിയെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ സംസ്ഥാനത്ത് പ്രതിസന്ധികൾക്കിടയിലും വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+