പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുളം നികത്തലിന് സ്റ്റോപ്പ് മെമ്മോ; മുഖം രക്ഷിച്ച് റവന്യു വിഭാഗം, നാണംകെട്ട് പാലക്കാട് നഗരസഭ

  • By Desk
Google Oneindia Malayalam News

പാലക്കാട്: ഡവലപ്പ്മെന്റ്റ് പെർമിറ്റ് ഇല്ലാതെ ഭൂമിയുടെ ഘടനക്ക് മാറ്റം വരുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി കുന്നത്തൂർമേട് കുളം നികത്തലിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്കി. നഗരസഭ പരിധിയിൽ ഭൂമിയുടെ ഘടനക്ക് മാറ്റം വരുത്തുമ്പോൾ മുൻസിപ്പൽ കെട്ടിട നിർമ്മാണ ചട്ടം പ്രകാരം ഡവലപ്പ്മെന്റ് പെർമിറ്റ് നിർബന്ധമാണ്.

<strong><br>ലണ്ടനിലെ അനധികൃത ഭൂമി ഇടപാട്, റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകും</strong>
ലണ്ടനിലെ അനധികൃത ഭൂമി ഇടപാട്, റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകും

എന്നാൽ പെർമിറ്റില്ലാതെ അനധികൃതമായാണ് നികത്തുന്നതെന്ന് കലക്ടറുടെ സ്പെഷിൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.തുടർന്ന് നഗരസഭ സെക്രട്ടറിയുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്കാനാവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി 30 ൽ അധികം ലോഡ് ബിൽഡിംഗ് വേസ്റ്റ് കുളത്തിൽ നിക്ഷേപിച്ചു കഴിഞ്ഞു.

Palakkad municipality

റവന്യു വിഭാഗം തുടരുന്ന മൗനം വിവാദമായതിനെ തുടർന്നാണ് മുഖം രക്ഷിക്കാനുള്ള നടപടിയുമായി റവന്യു വിഭാഗം രംഗത്തെത്തിയത്. നികത്തുന്നതു തടയാൻ പഴുതുണ്ടായിട്ടും ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ കൈകൊണ്ടത്. ഈ പഴുത് ചൂണ്ടി കാട്ടിയതിലുള്ള നാണക്കേട് മറികടക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി.

English summary
Stop memo for fill in pond by Palakkad Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X