Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ട്രീറ്റ് ടൂറിസം:കളരിപ്പയറ്റ് മുതൽ കള്ള് ചെത്ത് വരെ..ഗ്രാമീണ ജീവിതം അനുഭവിച്ചറിയാൻ അവസരം

പാലക്കാട്: സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ കണ്ടെത്തി വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജ് തയ്യാറാക്കി. കളരിപ്പയറ്റ് സെന്റര്‍, മണ്‍പാത്ര നിര്‍മ്മാണം, കൊട്ട നെയ്ത്ത്, തെങ്ങുകയറ്റം, പപ്പട നിര്‍മ്മാണം, കള്ള് ചെത്ത് തുടങ്ങിയ പരമ്പരാഗത തൊഴില്‍, നാടന്‍കലകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് പാക്കേജ്.

വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നതോടൊപ്പം പ്രദേശവാസികളുടെ വരുമാന മാര്‍ഗ്ഗം ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകള്‍ ഔദ്യോഗികമായി അറിയിച്ചതിന് ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്റെ https://www.keralatourism.org/responsible-tourism ല്‍ പ്രസിദ്ധീകരിക്കും. ശേഷം അത് വഴി ടൂറിസ്റ്റുകള്‍ക്ക് പാക്കേജുകള്‍ ബുക്ക് ചെയ്യാം.

 village1

സംസ്ഥാനത്തെ 10 പഞ്ചായത്തുകളിലാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തൃത്താല പട്ടിത്തറ പഞ്ചായത്തുകളില്‍ ടൂറിസം വികസന സമിതി രൂപീകരിക്കുകയും ടൂറിസം റിസോഴ്സ് ഡയറക്ടറി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ പട്ടിത്തറ, തൃത്താല പഞ്ചായത്തുകളിലായി പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍, കലാകാരന്മാര്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ 250-ഓളം യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രജിസ്ട്രേഷനായി റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്റെ അപേക്ഷ ഫോറം പൂരിപ്പിച്ച് നല്‍കണം. അപേക്ഷാഫോറം ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിലും ജില്ലാ ഓഫീസുകളിലും ലഭ്യമാണ്. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, രണ്ട് ഫോട്ടോ എന്നിവയാണ് രജിസ്ട്രേഷന് വേണ്ടത്.ടൂറിസം വകുപ്പ് ലൈസന്‍സുള്ളവര്‍ക്ക് ഹോം സ്റ്റേ തുടങ്ങാംടൂറിസം വകുപ്പ് ലൈസന്‍സുള്ളവര്‍ക്കാണ് ഹോം സ്റ്റേ തുടങ്ങാന്‍ സാധിക്കുക.

ടൂറിസം വകുപ്പിന്റെ http://keralatourism.gov.in/classificationofhomestays/classification-criteria.php എന്ന ലിങ്കില്‍ ലൈസന്‍സിനായുള്ള നിര്‍ദേശങ്ങള്‍ കാണാം. വീടിന്റെ മുറികളുടെ ചതുരശ്ര അടി വലുപ്പം, അറ്റാച്ച്ഡ് ബാത്റും തുടങ്ങിയ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലൈസന്‍സ് ലഭിക്കുക. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങൾക്കും ജില്ലാ ഓഫീസിലും വെബ്സൈറ്റിലും ലഭിക്കും.നല്‍കുന്ന താമസ സൗകര്യങ്ങളുടെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ ഹോംസ്റ്റേ യൂണിറ്റുകളെ മൂന്ന് ഡയമണ്ട് ഹോംസ്റ്റേ, ഗോള്‍ഡ് ഹോം സ്റ്റേ, സില്‍വര്‍ ഹോംസ്റ്റേ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിച്ചിട്ടുണ്ട്.

ഫാം സ്റ്റേ, കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍, ക്ലോത്ത് ബാഗ്, പേപ്പര്‍ ബാഗ് പരിശീലനം തുടങ്ങിയവയുടെ പരിശീലനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പാലക്കാട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. അരുണ്‍കുമാര്‍ അറിയിച്ചു.മാര്‍ച്ചില്‍ തൊഴില്‍ പരിശീലനങ്ങളുടെ ആദ്യഘട്ടമായി ഹോംസ്റ്റേ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചിരുന്നു. തൃത്താലയിലെ പ്രാദേശിക ജനതക്ക് ഹോംസ്റ്റേയിലൂടെ ടൂറിസം മേഖലയിലേക്ക് കടന്നുവരാനുള്ള സൗകര്യമൊരുക്കി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്. തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ 41 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+