India
 • search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സ്ട്രീറ്റ് വരുന്നു തൃത്താലയിലേക്ക്'; തദ്ദേശീയ ജനതയ്ക്ക് വരുമാനവും

Google Oneindia Malayalam News

പാലക്കാട്; ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നൽകുന്ന സ്ട്രീറ്റ് പദ്ധതി തൃത്താലയിലേക്കും. ഓരോ നാടിന്‍റെയും തനിമ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ പത്ത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ രണ്ട് പഞ്ചായത്തുകൾ തൃത്താല മണ്ഡലത്തിലെ തൃത്താലയും പട്ടിത്തറയുമാണ്. പദ്ധതിയെ കുറിച്ച് വിശദമാക്കുന്ന എംബി രാജേഷിന്റെ കുറിപ്പ് വായിക്കാം

'സ്ട്രീറ്റ്' വരുന്നു തൃത്താല യിലേക്ക്
ഇതുവരെ പരിചിതമല്ലാതിരുന്ന ടൂറിസത്തിന്റെ നവ മാതൃകയാണ് റെസ്പോൺസിബിൾ ടൂറിസം.നാം മനസിലാക്കി വച്ച സാമ്പ്രദായിക ധാരണകളെയെല്ലാം പൊളിച്ചെഴുതുന്ന വ്യത്യസ്തമായ മാതൃക. റെസ്പോൺസിബിൾ ടൂറിസം മിഷന്റെ നേതൃത്വത്തിൽ സ്ട്രീറ്റ് എന്ന പദ്ധതി കേരളത്തിലെ പത്തു പഞ്ചായത്തുകളിൽ ആദ്യമായി നടപ്പാക്കുമ്പോൾ അതിൽ രണ്ട് പഞ്ചായത്തുകൾ തൃത്താല മണ്ഡലത്തിലേതാണ്.പട്ടിത്തറയും തൃത്താലയും.കോഴിക്കോട് ജില്ലയിലെ കടലുണ്ടി, കണ്ണൂർ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകൾ, കാസറഗോഡ്, ഇടുക്കി, വയനാട് ജില്ലകളിലെ ഓരോ പഞ്ചായത്തുകൾ എന്നിവിടങ്ങളാണ് സ്ട്രീറ്റ് നടപ്പാക്കുന്ന മറ്റ് എട്ട് സ്ഥലങ്ങൾ.

കാഴ്ച കാണാൻ മാത്രമുള്ളതല്ല ഇന്ന് ടൂറിസം. പ്രകൃതിയും ഒരു പ്രദേശത്തിന്റെ ജീവിതവും രുചിയും കലയും സംസ്കാരവും ആഘോഷങ്ങളും എല്ലാം അനുഭവിച്ചറിയലാണ്. അവിടത്തെ ജനങ്ങൾക്ക് കൂടി പങ്കാളിത്തമുള്ളതും അവർക്ക് വരുമാനം ഉണ്ടാക്കാനും ഉപജീവനമാർഗം ഉറപ്പാക്കാൻ കഴിയുന്നതും പരിസ്ഥിതിക്ക് നാശം ഉണ്ടാക്കാത്തതുമായ മാതൃകയാണ് റെസ്പോൺസിബിൾ ടൂറിസം മുന്നോട്ടു വക്കുന്നത്. ഇത് തന്നെയാണ് സ്ട്രീറ്റ് ന്റെയും സവിശേഷത.
ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപം നല്‍കിയത്.

Sustainable ( സുസ്ഥിരം), Tangible (കണ്ടറിയാവുന്ന ), Responsible (ഉത്തരവാദിത്തമുള്ള ),Experiential (അനുഭവവേദ്യമായ), Ethnic ( പാരമ്പര്യ തനിമയുള്ള) Tourism hubs (വിനോദ സഞ്ചാര കേന്ദ്രങ്ങള്‍) എന്നതിന്‍റെ ചുരുക്കെഴുത്താണ് STREET.
ഓരോ നാടിന്‍റെയും തനിമ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം വികസനം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തും. ജനപങ്കാളിത്തമുള്ള പുതിയ ടൂറിസം സംസ്‌ക്കാരത്തിലേക്ക് നാടിനെ ഉയർത്തും. ഭാരതപ്പുഴ, പട്ടിക്കായൽ, നിരവധി കുളങ്ങൾ അടക്കമുള്ള ജലസ്രോതസ്സുകൾ, പറയിപെറ്റ പന്തിരുകുലം ഐതിഹ്യം, സാഹിത്യരംഗത്തെ അതികായരുടെ ജന്മഗൃഹങ്ങൾ, നാടൻ കലകൾ, പരമ്പരാഗത കലകൾ, ഭക്ഷണ വൈവിധ്യം, ആയുർവേദം, ശിൽപഭംഗിയുള്ള പഴയ കെട്ടിടങ്ങൾ, പ്രശസ്തമായ ആരാധനാലയങ്ങൾ, ഉത്സവങ്ങൾ തുടങ്ങി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന നിരവധി ഘടകങ്ങൾ തൃത്താലയിലുണ്ട്. ഇവ ഉപയോഗിച്ച് സഞ്ചാരികൾക്ക് മികച്ച അനുഭവം ഒരുക്കാൻ കഴിയും.

നാല് വര്‍ഷം കൊണ്ട് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തി പുതിയ തദ്ദേശീയ യൂണിറ്റുകള്‍ രൂപീകരിക്കും. ഇവയില്‍ വനിതാ സംരംഭങ്ങള്‍ക്കും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍, കാര്‍ഷിക വിനോദ സഞ്ചാരം എന്നിവക്കും പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ കല, സംസ്കാരം, പരമ്പരാഗത തൊഴിലുകൾ, കാർഷികവൃത്തി, അനുഷ്ഠാന കലകൾ, നാടൻകലകൾ, ഭക്ഷണ വൈവിധ്യം, ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, കലാ പ്രവർത്തകർ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്ന ടൂറിസം റിസോഴ്‌സ് മാപ്പിങ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തും. ഈ റിസോഴ്‌സ് മാപ്പിങിനെ ടൂറിസം റിസോഴ്‌സ് ഡയറക്ടറി ആയി മാറ്റി സാർവദേശീയ അടിസ്ഥാനത്തിൽ ടൂറിസ്റ്റുകൾക്ക് ലഭ്യമാക്കും. ഇത് ഉപയോഗിച്ച് സഞ്ചാരികൾ തൃത്താലയിലെത്തും.

ഇത്തരമൊരു പുതിയ ടൂറിസം പ്രവർത്തനത്തിന് ആവശ്യമായ തൊഴിൽ പരിശീലനം ഇതിൽ താൽപര്യമുള്ള തദ്ദേശീയരായ ആളുകൾക്ക് ലഭ്യമാക്കും. പരമ്പരാഗത രീതിയിലുള്ള വീടുകൾ കണ്ടെത്തി അവിടെ സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കി അക്കോമഡേഷൻ യൂണിറ്റുകളാക്കും. ടെന്റ് ക്യാമ്പുകൾ തുടങ്ങി വിവിധ തരം അനുഭവവേദ്യ ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കും. ഗ്രാമീണ ടൂറിസം പ്രവർത്തനങ്ങൾ, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, ഭക്ഷണവൈവിധ്യം പരിചയപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾക്ക് മുൻ‌തൂക്കം നൽകും.
പ്രധാനമായും 10 സ്ട്രീറ്റുകളാണ് സജ്ജമാക്കുക. അത് ആർട്, ഹെറിറ്റേജ്, ജലം, ഭക്ഷണം, ഹരിതം അങ്ങനെ എന്തുമാകാം. സ്ട്രീറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു തെരുവല്ല. പല വാർഡുകളിലൂടെ കടന്നുപോകുന്ന ദൈർഘ്യമേറിയ ഒരു സ്ട്രീറ്റ് ആകാം. അതിലൂടെ സഞ്ചരിച്ചാൽ പ്രദേശത്തിന്റെ സവിശേഷമായ അനുഭവങ്ങൾ സഞ്ചാരികൾക്ക് ലഭിക്കും.

നാടിന്റെ സാംസ്കാരിക പൈതൃകം അറിയാനും കലകൾ ആസ്വദിക്കാനും ഭക്ഷണവൈവിധ്യം നുകരാനും പ്രകൃതിയെ അടുത്തറിയാനും കഴിയും. വളരെ മനോഹരമായ ഒരു വിനോദസഞ്ചാര പ്രദേശം തദ്ദേശവാസികളുടെ സഹകരണത്തോടെ രൂപപ്പെടുത്തുകയും തദ്ദേശീയമായ താമസ-ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. ടൂറിസ്റ്റുകൾക്ക് ഗൈഡുകളെ നിയോഗിക്കാനും കഴിയും. ഇതിന് ആവശ്യമായ പരിശീലനം നൽകും. പദ്ധതിയിലൂടെ, ഇതിൽ പങ്കാളികളാവുന്ന തദ്ദേശീയ ജനതയ്ക്ക് വരുമാനവും ലഭിക്കും.

cmsvideo
  ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

  എല്ലാ തരത്തിലും ജനകീയ തലത്തിൽ രൂപപ്പെടുത്തുന്ന ടൂറിസം പദ്ധതിയാണ് സ്ട്രീറ്റ്. റെസ്പോൺസിബിൾ ടൂറിസം മിഷൻ ഡയറക്ടർ ശ്രീ. കെ രൂപേഷ്കുമാർ ആണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. അദ്ദേഹത്തെ പങ്കെടുപ്പിച്ചു കൊണ്ട് പദ്ധതിയുടെ നിർവഹണത്തിന് അന്തിമ രൂപം നൽകുന്നതിനുള്ള സംബന്ധിച്ച് ആലോചനാ യോഗം ഡിസംബറിൽ നടത്തും.

  കക്കയം ഹൈഡൽ ടൂറിസം; പിരിച്ചുവിട്ട ആദിവാസി സ്ത്രീകളെ തിരിച്ചെടുക്കണം, പ്രതിഷേധ മാർച്ച് നടത്തികക്കയം ഹൈഡൽ ടൂറിസം; പിരിച്ചുവിട്ട ആദിവാസി സ്ത്രീകളെ തിരിച്ചെടുക്കണം, പ്രതിഷേധ മാർച്ച് നടത്തി

  English summary
  STREET Tourism Programme In Thrithala, 10 Panchayaths Selected All Over The Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X