ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളെ വസ്ത്രമഴിച്ച് അപമാനിച്ചു; 4 ജീവനക്കാർക്കെതിരെ കേസ്
പാലക്കാട്: വിദ്യാര്‍ഥിനികളെ വസ്ത്രമഴിച്ച് അപമാനിച്ചതായി പരാതി. ഷോളയൂര്‍ പ്രീ മെട്രിക് ഹോസ്റ്റലിലാണ് സംഭവം. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഹോസ്റ്റലിലെ നാല് ജീവനക്കാര്‍ക്കെതിരെ അഗളി പോലീസാണ് കേസെടുത്തത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് ഷോളയൂര്‍ ഹോസ്റ്റലിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കിയത്. ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികളുടെ മുൻപിൽ വെച്ച് വസ്ത്രം അഴിച്ച് അപമാനിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ സംഭവത്തിൽ വിചിത്രമായ വിശദീകരണമാണ് ഹോസ്റ്റൽ ജീവനക്കാർ നൽകുന്നത്.

ത്വക്ക് രോഗം വ്യാപിക്കുന്നുണ്ട്. അതിനാൽ മറ്റ് വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ മാറിയിടരുതെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ച് വിദ്യാർത്ഥികൾ വസ്ത്രം മാറി ധരിച്ചു. അതിനാലാണ് വസ്ത്രം അഴിപ്പിച്ചത് എന്നാണ് ജീവനക്കാർ പറഞ്ഞത്. അതേസമയം വളരെ നീചമായ സംഭവനാണ് നടന്നതെന്ന് ആദിവാസി നേതാവ് സികെ ജാനു പ്രതികരിച്ചു. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സികെ ജാനു ആവശ്യപ്പെട്ടു.












Click it and Unblock the Notifications