പോപ്പുലർ ഫ്രണ്ട് കലാപത്തിന് ശ്രമിക്കുന്നു; സുബൈർ വധത്തിൽ പങ്കില്ലെന്ന് ബിജെപി
തിരുവനന്തപുരം; എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ ബി ജെ പിക്കോ സംഘപരിവാർ സംഘടനകൾക്കോ യാതൊരു പങ്കും ഇല്ലെന്ന് ബി ജെ പി. നാട്ടിൽ കലാപമുണ്ടാക്കാനാണ് പോപ്പുലർ ഫ്രണ്ട് - എസ് ഡി പി ഐ ശ്രമിക്കുന്നത്. ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും ബി ജെ പി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് പറഞ്ഞു.
കൊലപാതകത്തിൽ അന്വേഷണം നടക്കുകയാണ്. പോലീസ് പ്രതികളെ കണ്ടെത്തുന്നതിന് മുൻപ് കൊലക്കുറ്റം ബി ജെ പി - സംഘപരിവാർ സംഘടനകളുടെ മേൽ കെട്ടിവെക്കാനുള്ള പോപ്പുലർ ഫ്രണ്ട് ശ്രമം അംഗീകരിക്കാൻ കഴിയില്ലെന്നും ഹരിഗദാസ് പറഞ്ഞു.

ഇന്ന് ഉച്ചയോടെയായിരുന്നു കുത്തിയതോട് സ്വദേശിയായ സുബൈറിനെ കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടികൊലപ്പെടുത്തുകയായിുന്നു. സുബൈറിനെ നിരവധി തവണയാണ് വെട്ടിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം സുബൈറിന്റേത് ആസൂത്രിത കൊലയാണെന്നായിരുന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ആരോപിച്ചത്. കൃത്യമായ ഗുഢാലോചനയിലൂടെ വളരെ ആസൂത്രിതമായാണ് ആർ എസ് എസ് കൊലപാതകം നടത്തിയിട്ടുള്ളത്. സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണം. സംഘടനയുടെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആർ എസ് എസ് ശ്രമം. ഉത്തരേന്ത്യയില്‍ രാമനവമി ആഘോഷങ്ങളുടെ മറവില്‍ കലാപം നടത്തിയ ആർ എസ് എസ് വിഷു ആഘോഷങ്ങളുടെ മറവില്‍ കേരളത്തിലും പള്ളിയില്‍ നിന്നിറങ്ങുന്ന ആളുകളെ ആക്രമിച്ച് കലാപത്തിനാണ് ശ്രമിക്കുന്നതെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.
Recommended Video
അതിനിടെ കൊലയാളികൾ എത്തിയത് കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സഞ്ജിത്തിന്‍റെ KL 11 AR 641 നമ്പര്‍ ഇയോണ്‍ കാറിലാണ് അക്രമികൾ എത്തിയത്. സുബൈറിനെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഈ കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. അതേസമയം കാറിന്‍റെ നമ്പര്‍ യഥാര്‍ത്ഥത്തിലുള്ളതാണോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications