ടേക്ക് എ ബ്രേക്ക്; യാത്രക്കാര്‍ക്കായി പെരിന്തല്‍മണ്ണയില്‍ വഴിയിടം ഒരുങ്ങി
മലപ്പുറം; സംസ്ഥാന സര്‍ക്കാറിന്റെ 12 ഇന പരിപാടിയുടെ ഭാഗമായി യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ 'ടേക്ക് - എ ബ്രേക്ക്' പദ്ധതിയുമായി പെരിന്തല്‍മണ്ണ നഗരസഭ. വഴിയിടം എന്ന പേരില്‍ ആരംഭിച്ച 'ടേക്ക് എ ബ്രേക്ക്' വിശ്രമകേന്ദ്രത്തിന്റെ പ്രഖ്യാപനം നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വഹിച്ചു. ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ വിശ്രമകേന്ദ്രവും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ചാണ് കേന്ദ്രം സജ്ജീകരിച്ചത്. ജില്ലയിലെ ആദ്യത്തെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രമാണ് പെരിന്തല്‍മണ്ണയില്‍.

വനിതാ വിശ്രമകേന്ദ്രം ടേക്ക് എ ബ്രേക്ക് സെന്റര്‍ കൂടി ആയതോടെ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന കഫ്തീരിയയുടെ ഒരുഭാഗം പുരുഷന്മാര്‍ക്ക് പ്രവേശനത്തിനായി അനുവദിക്കും. വിശ്രമമുറി, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്നിവ സ്ത്രീകള്‍ക്ക് മാത്രമായി തുടരും. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്മാര്‍ക്കുള്ള ടോയ്‌ലറ്റില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ബ്ലോക്കിന്റെ രണ്ടു വശങ്ങളിലുമായി ഷീ-കഫേ കൗണ്ടറുകളും ആരംഭിക്കും.
Recommended Video
പരിസ്ഥിതി സംരക്ഷണവും യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനവും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ 12 ഇന പദ്ധതികള്‍ നടപ്പിലാക്കുന്നത്. യാത്രക്കാര്‍ക്ക് വിശ്രമ കേന്ദ്രം, ലഘുഭക്ഷണം, ടോയ്‌ലറ്റ് സൗകര്യം തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാ നഗരങ്ങളിലും ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍മാന്മാരായ പത്തത്ത് ആരിഫ്, എ. രതി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ദിലീപ് കുമാര്‍, പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications