Get Updates
Get notified of breaking news, exclusive insights, and must-see stories!

8 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെ മൂന്നു പേർ പട്ടാമ്പി പോലീസിന്റെ പിടിയിൽ

പാലക്കാട് : കേരളത്തേക്ക് കടത്തിയ എട്ട് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശികളടക്കം മൂന്നു പേരെ പട്ടാമ്പി പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റു ചെയ്തു. തമിഴ്നാട്, ദിണ്ടുഗൽ, കൊമ്പിപ്പട്ടി സ്വദേശികളായ മുരുകൻ , കനകരാജ് , പാലക്കാട്, കുന്നത്തൂർ മേട് , ചിറക്കാട് സ്വദേശി ഷറഫുദ്ദീൻ എന്നിവരെയാണ് പട്ടാമ്പി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.

ജില്ലാ പോലീസ് മേധാവി സാബു IPS നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂർ DySP. T.S. ഷിനോജ്, നർകോട്ടിക് സെൽ DySP ബാബു K തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 4 ലക്ഷം രൂപയോളം വില വരും. ആന്ധ്രപ്രദേശിൽ നിന്നും ലോഡുകണക്കിന് കഞ്ചാവാണ് കൊണ്ടുവന്ന് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ സ്റ്റോക്ക് ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ദിണ്ടിഗലിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. മലബാർ കേന്ദ്രീകരിച്ചുള്ള കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു.

Ganja case

അന്യസംസ്ഥാന തൊഴിലാളികൾ , സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, എന്നിവരെ കേന്ദ്രീകരിച്ചാണ് വിൽപ്പന പൊടിപൊടിക്കുന്നത്. ഒരു ചെറിയ പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഈടാക്കുന്നത്. കഞ്ചാവിന്റെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസ് നീക്കം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പട്ടാമ്പി ഇൻസ്പെക്ടർ K.G. സുരേഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗം ബിജു, പട്ടാമ്പി സ്റ്റേഷനിലെ പോലീസുകാരായ ജയകുമാർ, സനു, ലത്തീഫ് , വിനോദ് , രതീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+