'നവകേരള സദസ് വിളംബര ഘോഷയാത്രയില്‍ അധ്യാപകരെത്തണം'; ഉത്തരവിറക്കി പഞ്ചായത്ത്
പാലക്കാട്: പാലക്കാട് നവകേരള സദസ്സിന്റെ വിളംബര ഘോഷയാത്രയില്‍ മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്ന് നിർദേശം. നല്ലേപ്പിളളി പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തി.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉത്തരവ്. എന്നാൽ പഠനം മുടങ്ങുമെന്ന് കാണിച്ച് സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് നാല് മണിക്ക് എത്തിയാല്‍ മതിയെന്ന് തിരുത്തി ഉത്തരവിറങ്ങി.

നവകേരള സദസിന് ജില്ലയിൽ നാളെ തുടക്കം
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനെത്തുന്ന നവകേരള സദസ് പാലക്കാട് ജില്ലയില്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. നാളെ (ഡിസംബര്‍ ഒന്ന്) തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ രണ്ടിന് പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാര്‍ക്കാട് നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ മൂന്നിന് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ നിയോജകമണ്ഡലങ്ങളിലുമാണ് നവകേരള സദസ് നടക്കുക. ഓരോ മണ്ഡലത്തിലും അയ്യായിരത്തില്പരം പേര് പങ്കെടുക്കും.
സംബര്‍ ഒന്നിന് രാവിലെ 11 ന് തൃത്താല നിയോജകമണ്ഡലതല നവകേരള സദസ് ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയം പരിസരത്തും വൈകിട്ട് മൂന്നിന് പട്ടാമ്പി നിയോജകമണ്ഡലതല നവകേരള സദസ്, പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ സംസ്കൃത കോളെജിലും വൈകിട്ട് 4.30 ന് ഷൊര്‍ണൂര്‍ നിയോജകമണ്ഡലതല നവകേരള സദസ് ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും വൈകിട്ട് 5.30 ന് ഒറ്റപ്പാലം നിയോജകമണ്ഡലതല നവകേരള സദസ് ചിനക്കത്തൂര്‍ കാവ് മൈതാനത്തും നടക്കും. ഡിസംബര്‍ രണ്ടിന് രാവിലെ 10 ന് പാലക്കാട് നിയോജകമണ്ഡലതല നവകേരള സദസ് പാലക്കാട് കോട്ടമൈതാനത്തും വൈകിട്ട് മൂന്നിന് മലമ്പുഴ നിയോജകമണ്ഡലതല നവകേരള സദസ് മുട്ടിക്കുളങ്ങര സെക്കന്‍ഡ് ബറ്റാലിയന് പോലീസ് ക്യാമ്പ് മൈതാനത്തും വൈകിട്ട് നാലിന് കോങ്ങാട് നിയോജകമണ്ഡലതല നവകേരള സദസ് കോങ്ങാട് ടൗണിലും വൈകിട്ട് ആറിന് മണ്ണാര്‍ക്കാട് നിയോജകമണ്ഡലതല നവകേരള സദസ് കിനാതി മൈതാനത്തും നടക്കും.
ഡിസംബര്‍ മൂന്നിന് രാവിലെ 11 ന് ചിറ്റൂര്‍ നിയോജകമണ്ഡലതല നവകേരള സദസ് ചിറ്റൂര്‍ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലും വൈകിട്ട് മൂന്നിന് നെന്മാറ നിയോജകമണ്ഡലതല നവകേരള സദസ് നെന്മാറ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലും വൈകിട്ട് നാലിന് ആലത്തൂര്‍ നിയോജകമണ്ഡലതല നവകേരള സദസ് സ്വാതി ജങ്ഷനിലെ പുതുക്കുളങ്ങര കാവ് പറമ്പ് മൈതാനത്തും വൈകിട്ട് ആറിന് തരൂര്‍ നിയോജകമണ്ഡലതല നവകേരള സദസ് വടക്കഞ്ചേരി പ്രിയദര്‍ശിനി ബസ് സ്റ്റാന്‍ഡിലും നടക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരിപാടി നടത്തുക.
ഷൊര്‍ണൂര്‍, പാലക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ പ്രഭാതയോഗങ്ങള്‍
ഡിസംബര്‍ ഒന്നിന് രാവിലെ ഒന്‍പതിന് ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ കുളപ്പുള്ളി പള്ളിയാലില്‍ ഓഡിറ്റോറിയത്തിലെ പ്രഭാതയോഗത്തോടെയാണ് ജില്ലയിലെ നവകേരള സദസിന് തുടക്കമാവുക. പ്രഭാതയോഗത്തില്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ മേഖലകളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. ഡിസംബര്‍ രണ്ടിന് രാവിലെ ഒന്‍പതിന് പാലക്കാട് നിയോജകമണ്ഡലത്തില്‍ രാമനാഥപുരം ക്ലബ് 6 കണ്വെന്ഷന് സെന്ററിലാണ് പ്രഭാതയോഗം നടക്കുക. ഡിസംബര്‍ മൂന്നിന് രാവിലെ ഒന്‍പതിന് ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തിലാണ് പ്രഭാത യോഗം നടക്കുക.
-
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍












Click it and Unblock the Notifications