Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതൽ; പാലക്കാട് 30 തദ്ദേശ സ്ഥാപനങ്ങൾ 21 മുതൽ പൂർണമായും അടച്ചിടും

പാലക്കാട്; ജില്ലയിലെ 30 തദ്ദേശ സ്ഥാപനങ്ങൾ കൂടി നാളെ മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്.
കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർദ്ധനവ് 10 ശതമാനം മുതൽ കൂടുതൽ വരുന്ന 30 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി വെള്ളിയാഴ്ച മുതൽ പൂര്‍ണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

palakkad

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, ചിത്രങ്ങള്‍

അഗളി, അലനല്ലൂർ, ചാലിശ്ശേരി, ചെർപ്പുളശ്ശേരി നഗരസഭ, ചിറ്റൂർ- തത്തമംഗലം നഗരസഭ, എരുമയൂർ, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂർ, കുത്തനൂർ, ലക്കിടി-പേരൂർ, മാത്തൂർ, മുണ്ടൂർ, നെല്ലായ, നെല്ലിയാമ്പതി, നെന്മാറ, പറളി, പട്ടഞ്ചേരി, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതുക്കോട്, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തൃക്കടീരി, വടകരപ്പതി, വടവന്നൂർ, വണ്ടാഴി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും അടച്ചിടുക.

ഈ സ്ഥലങ്ങളിലെ അതിര്‍ത്തികള്‍ അടച്ചിടും.മേല്‍ സ്ഥലങ്ങളില്‍ പുറത്തേയ്ക്കും, അകത്തേയ്ക്കും പ്രവേശിക്കുന്നതിന് ഒരു എന്‍ട്രി മാത്രമാകും ഏര്പ്പെടുത്തുക.
മേല്‍ സ്ഥലങ്ങളിലെ ആളുകള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിക്കുന്നതിന് ആര്‍.ആര്‍.ടിമാര്‍, വൊളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതും, ഇതുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ നഗരസഭ / പഞ്ചായത്ത് അധികൃതര്‍ ഒരുക്കേണ്ടതുമാണെന്ന് കളക്ടർ അറിയിച്ചു.

ഇവിടങ്ങളിൽ അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയും.
ലോക്ക് ഡൌണ്‍ ഇളവുകള്‍ ഈ പ്രദേശങ്ങളില്‍ ബാധകമല്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രം തുറക്കാം. ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും ഉത്തരവിൽ വ്യക്തമാക്കി.

നാടിന്‍റെ പൊതുനന്മക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാൻ സർക്കാരിന് സാധിക്കട്ടെ;സന്ദീപ് വാര്യർ

ട്രന്‍ഡിംഗായി അനന്യ പാണ്ഡയുടെ ഫോട്ടോ ഷൂട്ട്; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+