പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ജില്ലയിലെ ദുരിത ബാധിതരെ സഹായിക്കാൻ കളക്ടറുടെ അഭ്യർത്ഥന

  • By Desk
Google Oneindia Malayalam News

പാലക്കാട്: ജില്ലയിലെ ദുരിത ബാധിതരെ സഹായിക്കാൻ അഭ്യർഥനയുമായി കലക്ടർ. ജില്ല ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും നല്‍കുന്നതിലേയക്കായി താഴെ പറയുന്നവ ശേഖരിക്കുന്നു.

Palakkad

1)കുട്ടികള്‍ക്ക് -പെന്‍സില്‍,നോട്ടുബുക്കുള്‍,ബാഗ് തുടങ്ങിയ പഠനോപകരണങ്ങള്‍,ചെരുപ്പുകള്‍, വസത്രങ്ങള്‍,ഇന്നര്‍വേഴ്സ് തുടങ്ങിവ

2)സ്ത്രീകള്‍ക്ക് -നൈറ്റികള്‍,സാരികള്‍ ,നാപ്കിന്‍,ഇന്നര്‍വെയേഴ്സ് ഉള്‍പ്പെടയുളള വസ്ത്രങ്ങള്‍

3)പ്രായമായവര്‍ക്ക് - പുതപ്പുകള്‍,കമ്പളിപുതപ്പ് ഉള്‍പ്പടെയുളള വസ്ത്രങ്ങള്‍

4)മറ്റുളളവ- ഡ്രൈഫുഡ് പായക്കറ്റുകള്‍, ഡെറ്റോള്‍,ഫസ്റ്റ് എയിഡ് മെഡിസിന്‍ കിറ്റുകള്‍,മെഴുകുതിരി,തീപ്പെട്ടി,കൊതുകുതിരി,ബയകറ്റ്,കപ്പ് , പേസ്റ്റ്, ബ്രഷ്, സോപ്പുകള്‍,എണ്ണ, ബെഡ്, പായ, പുതപ്പ്,ടീഷര്‍ട്ടുകള്‍ ,പാത്രങ്ങള്‍ ,പാല്‍പ്പെട്,തേയില,ഫ്ലാസ്ക്,കുടകള്‍,റെയിന്‍കോട്ട് , ബ്ലീച്ചിംഗ് പൌണ്ടര്‍, ടോര്‍ച്ച് ,എമര്‍ജന്‍സി ലൈറ്റുകള്‍, ഫിനോയില്‍, മണ്ണെണ്ണ /ഗ്യാസ് അടുപ്പുകള്‍ ,ടോയിലറ്റ് / നിലം ക്ലീന്‍ ചെയ്യാനുളള ബ്രേഷുകള്‍ തുടങ്ങിയവ

എല്ലാ വസ്തുക്കളും പുതിയതും ഉപയോഗിക്കുവാന്‍ പറ്റുന്നതും മാത്രമാവണം. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാഴാക്കുന്നത് ഒഴുവാക്കുവാന്‍ ബന്ധപ്പെട്ട ക്യാമ്പ് ഓഫീസര്‍മാരെ ബന്ധപ്പെട്ടു ആവശ്യമുളളവ മാത്രം നല്‍കുക. സാധനസാമഗ്രികള്‍ സിവില്‍ സറ്റേഷനിലെ പാലക്കാട് താലുക്കിലെ ഗോഡൌണില്‍ എത്തിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു.

ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍മാർ: ഡെപ്യുട്ടി കളക്ടര്‍ (എല്‍.എ) രേണു .ആര്‍ (ഫോണ്‍: 9895982648 ). ടോമി ,എച്ച് .ക്യു.ഡി.റ്റി,പാലക്കാട് (ഫോണ്‍ നം 907306042)

നേരിട്ട് സാധനങ്ങള്‍ എത്തിക്കുവാന്‍ കഴിയാത്തവര്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്നും സാധനങ്ങള്‍ ബുക്ക് ചെയ്ത് അയക്കാവുന്നതാണ്. അയക്കേണ്ട വിലാസം -ജില്ലാ കളക്ടര്‍,സിവില്‍സറ്റേഷന്‍, കുന്നത്തൂര്‍മേട്,പാലക്കാട്- 678001.

English summary
The collector's request to help the suffering victims in Palakkad district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X