പന്നിപടക്കം പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകർന്നു; പശുവിനെ ദയാവധത്തിന് വിധേയമാക്കുമെന്ന് ഉടമ
പാലക്കാട്: ഒറ്റപ്പാലത്ത് പന്നിപടക്കം പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകർന്നു. ക്ഷീരകർഷകനായ അമ്പലപ്പാറ സ്വദേശി ശിവശങ്കരന്റെ പശുവിനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
തന്റെ ഒൻപത് പശുക്കളെ ശിവശങ്കരൻ മേയാൻ വിട്ടിരുന്നു. ഇതിൽ എട്ടെണ്ണം രാത്രി വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഒരെണ്ണം മാത്രം വന്നിരുന്നില്ല. പിന്നീട് ഇത് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

വളർത്താൻ കഴിയാത്ത അവസ്ഥയിലുള്ള പശുവിനെ ദയാവധത്തിന് വിധേയമാക്കുമെന്ന് ഉടമകൾ അറിയിച്ചു. ഉടമയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
പാലക്കാട് 2020 ൽ സ്ഫോടക വസ്തുക്കൾ നിറച്ച പൈനാപ്പിൾ കഴിച്ച ഗർഭിണിയായ ആന മരിച്ചിരുന്നു. വനാതിർത്തിയിൽ കാട്ടുപന്നിയ്ക്കായി വെച്ച സ്ഫോടക വസ്തുവായിരുന്നു ആന കഴിച്ചത്. വായ പൂർണമായ തകർന്ന ആന ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ ഒടുവിൽ ജനവാസ കേന്ദ്രത്തിലെത്തിലെത്തി പുഴയിൽ ദിവസങ്ങളോളം നിലയിറുപ്പിച്ചു. പിന്നീട് ആന ചരിഞ്ഞു,സംഭവം അന്ന് ദേശീയ തലത്തിൽ വാർത്തയായിരുന്നു.












Click it and Unblock the Notifications