പ്രണയ നൈരാശ്യത്തിന്റെ പേരില്‍ പരിഹസിച്ചു; യുവാവ് ബന്ധുക്കളുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു
തന്റെ പ്രണയനൈരാശ്യത്തെ പരിഹസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പാലക്കാട് : പ്രണയ നൈരാശ്യത്തിന്റെ പേരില്‍ പരിഹസിച്ചതിനെ തുടര്‍ന്ന് യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കിടിച്ചു. ഒറ്റപ്പാലം പഴയിലക്കിടി സ്വദേശിയായ ബിഷറുല്‍ ഹാഫിയാണ് സഹോദരിയെയും സഹോദരങ്ങളുടെ ഭാര്യയെയും ആക്രമിച്ചത്.
ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ പ്രണയനൈരാശ്യത്തെ പരിഹസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം . യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .
സഹോദരി അനീറ, സഹോദരങ്ങളുടെ ഭാര്യമാരായ സക്കീറ, റിന്‍സി എന്നിവരെയാണ് ഇയാള്‍ ചുറ്റിക കൊണ്ട് ആക്രമിച്ചത്. ഇതിലൊരാള്‍ ഗര്‍ഭിണിയാണ്.


Click it and Unblock the Notifications