Get Updates
Get notified of breaking news, exclusive insights, and must-see stories!

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വ്യവസ്ഥകളോടെ ഒറ്റയ്ക്ക് എഴുന്നള്ളിക്കാം

Thechikottukavu Ramachandran

പാലക്കാട്: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആനയെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജില്ലയില്‍ ഉത്സവാഘോഷങ്ങളില്‍ ഒറ്റയ്ക്ക് എഴുന്നള്ളിക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് തീരുമാനം. മറ്റ് ആനകള്‍ക്കൊപ്പമോ കൂട്ടമായുള്ള എഴുന്നള്ളത്തിലോ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കരുതെന്ന് കമ്മിറ്റി വ്യക്തമാക്കി.

എഴുന്നള്ളത്ത് ആരംഭിച്ച് അവസാനിക്കുന്നത് വരെയുള്ള ആനയുടെ വീഡിയോ ചിത്രീകരിച്ച് വനം വകുപ്പിന് കൈമാറണം. ജില്ലയില്‍ നടക്കാനിരിക്കുന്ന വിവിധ പൂരങ്ങളില്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കാനുളള അനുമതി ചോദിച്ചുളള അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അടിയന്തിരമായി എ.ഡി.എം കെ മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേരുകയായിരുന്നു.

പാലക്കാടുള്ള പാലൂർ വേലയ്ക്കിടയിൽ കഴിഞ്ഞ ദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞിരുന്നു. ഉത്സവത്തിനിടെ ഒപ്പമുണ്ടായിരുന്ന ആനയുടെ ചിന്നംവിളി കേട്ട് പരിഭ്രാന്തനായ ആന അപ്രതീക്ഷിതമായി മുന്നോട്ട് ഓടുകയായിരുന്നു ആനയെ ഉടൻ തളച്ചതിനാൽ വലിയ അപകടമുണ്ടായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+