Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ കവർച്ച; 4 മണിക്കൂറിനുള്ളിൽ പ്രതിയ പൊക്കി പോലീസ്

പാലക്കാട്; ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് പോലീസ്. ഒറ്റപ്പാലം സുന്ദരയ്യ റോഡിൽ ഐഎംഎ വള്ളുവനാട് ശാഖ സെക്രട്ടറി ഡോ വിഎസ് വിനോദിന്റെ വാടക വീട്ടിലാണ് കവർച്ച നടന്നത്. അന്വേഷണം ആരംഭിച്ച് നാല് മണിക്കൂറിന് ശേഷം പ്രതികളിൽ ഒരാളായ ഒറ്റപ്പാലം കാത്തിരക്കടവ് കാളംതൊടിയിൽ കാജാ ഹുസൈൻ (കാക്കിരി കാജ - 47) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നര പവൻ സ്വർണ മാലയും 7,000 രൂപ വിലമതിക്കുന്ന വാച്ചും വിദേശ കറൻസികളുമാണ് മോഷണം പോയത്.

 02-1422873874-thief-1595084680.jpg -Properties Alignment

ശനിയാഴ്ച രാത്രി കുടുംബത്തോടൊപ്പം ലക്കിടിയിലെ ഭാര്യവീട്ടിലായിരുന്നു ഡോ വിനോദ്. ഇന്ന് രാിലെയോടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി മനസിലായത്. ക്ലിനിക്കായി ഉപയോഗിക്കുന്ന മുറിയുടെ വാതിൽ കുത്തി തുറന്ന് സാധാനങ്ങൾ എല്ലാം വലിച്ചിട്ട് അലങ്കോലമാക്കിയ നിലയിലായിരുന്നു. കൂടാതെ വീടിനുള്ളിൽ വെച്ച് മദ്യപിച്ചതായും ശ്രദ്ധയിൽ പെട്ടു.

ഇതോടെ ഒറ്റപ്പാലം സിഐ എം. സുജിത്തിന്റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയിൽ ഒരു പ്രതിയെ കണ്ടെത്തുകയായിരുന്നു. കാജാ ഹുസൈനെ ബസ് സ്റ്റാന്റിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. എസ്ഐ വി ഹേമലത, പിഎൽ. ജോർജ്, ജേക്കബ് വർഗീസ്, കെ ജയകുമാർ, സിഎസ് സാജിദ്, ദീപു ഉണ്ണിത്താൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+