മോഷ്ടിച്ച് 3-ാം ദിവസം മാനസാന്തരം; ഫോൺ ഉടമസ്ഥന് തിരികെ അയച്ച് കള്ളൻ
പാലക്കാട്; സാധാരണ മോഷണം പോകുന്ന സാധനങ്ങൾ തിരികെ ലഭിക്കുകയെന്ന് നടക്കാൻ സാധ്യത വളരെ കുറഞ്ഞ കാര്യമാണ്. എന്നാൽ മോഷണ മുതൽ ഒരു കേടുപാടും കൂടാതെ തിരിച്ചെത്തിച്ചിരിക്കുകയാണ് ഒരു മോഷ്ടാവ്. പാലക്കാട് വടക്കഞ്ചേരിയാണ് സംഭവം. ഇവിടെ മോഷണം പോയത് ഒരു മൊബൈൽ ഫോൺ ആണ്.

വടക്കഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിലെ പാചകത്തൊഴിലാളി കണക്കൻതുരുത്തി ഒടുകിൻകുണ്ട് സജിത്തിന്റെ ഫോണാണ് കഴിഞ്ഞ ദിവസം കാണാതെ പോയത്. മൊബൈൽ പോയതോടെ സുജിത് വടക്കഞ്ചേരി പോലീസിൽ പരാതിയും നൽകി. ഫോൺ മോഷ്ടാവ് ഓണാക്കിയാൽ സൈബർ പോലീസിന്റെ സഹായത്തോടെ അത് കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സുജിത് വീട്ടിലേക്ക് മടങ്ങിയത്.
Recommended Video

എന്നാൽ കൃത്യം മൂന്നാം ദിവസം മോഷ്ടാവ് മൊബൈൽ ഫോൺ തിരിച്ചയച്ചു. കൊറിയർ സർവ്വീസ് വഴിയാണ് ഫോൺ തിരിച്ചയച്ചിരിക്കുന്നത്. ഫോൺ ഓണാക്കിയാൽ പിടിക്കപ്പെടുമെന്ന ഭയത്തിലാകാം ഫോൺ തിരിച്ചയച്ചതെന്ന നിഗമനത്തിലാണ് പോലീസും സുജിത്തും. എന്തായാലും നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് സുജിത്.












Click it and Unblock the Notifications