കള്ളന് എട്ടിന്റെ പണി കൊടുത്ത പൂട്ട്; ഒടുവിൽ നട്ടം തിരിഞ്ഞ് വാതിലിന് തീയിട്ട് മടങ്ങി
പാലക്കാട്; പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പൂട്ട് പൊളിക്കാൻ കഴിയാതിരുന്നതോടെ കള്ളൻ വീടിന്റെ വാതിലിന് തീയിട്ട് മടങ്ങി. പാലക്കാട് ഞാങ്ങാട്ടിരി ചിറയ്ക്കൽ വീട്ടിൽ ഷഫീഖിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത് കഴിഞ്ഞ മാസം 23 നായിരുന്നു സംഭവം.
വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു കള്ളൻ എത്തിയത്. 12 മണിയോടെ വീടിന്റെ മുൻവാതിലിലെ പൂട്ട് പൊളിക്കാൻ ശ്രമിച്ചു. സകല അടവും പുറത്തെടുത്തിട്ടും ഒന്നും നടന്നില്ല. കയ്യിലുള്ള ഇരുമ്പ് ആയുധങ്ങൾ കൊണ്ടും ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ കള്ളൻ അടുത്ത വീട്ടിൽ നിന്ന് പൂട്ട് പൊളിക്കാനാവിശ്യമായ ആയുധങ്ങളുമായി വീണ്ടുമെത്തി.

തുടർന്ന് പിക്കാസും കൈക്കോട്ടും കോടാലിയും കൊണ്ടെല്ലാം കിടന്നും ഇരുന്നുമെല്ലാം പൂട്ട് പൊളിക്കാൻ നോക്കിയെങ്കിലും ശകലം പോലും പൊളിഞ്ഞില്ല. തുടർന്ന് ചവിട്ടിയും കുത്തിയുമെല്ലാം പൊളിക്കാൻ നോക്കി. ഇതിനിടയിൽ അടുക്കള പുറത്തെ ഗ്രിൽ പൊളിക്കാും ശ്രമിച്ചെങ്ിലും അതും വിഫലമാണ്. ഒടുവൽ സഹികെട്ട് പുലർച്ചെ നാലരയോടെ കള്ളൻ വാതിലിന് തീയിട്ടു മടങ്ങി.
വീട്ടുകാർ ബന്ധുവീട്ടിൽ നിന്നെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ വ്യക്തമായത്. തുടർന്ന് തൃത്താല പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം മോഷണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.












Click it and Unblock the Notifications