മുക്കാൽ കോടിയുടെ കുഴൽപ്പണവുമായി തിരൂരങ്ങാടി സ്വദേശി അറസ്റ്റിൽ
പാലക്കാട്: കോയമ്പത്തൂരിൽ നിന്നും മലപ്പുറത്തേക്ക് കാറിൽ കടത്തുകയായിരുന്ന 74 ലക്ഷം രൂപയുടെ കുഴൽപ്പണം പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടി. മലപ്പുറം, തിരൂരങ്ങാടി, ഒളകര സ്വദേശി രാജേന്ദ്രനെ (37) നെ ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. മാരുതി ആൾട്ടോ കാറിൽ നിർമ്മിച്ച പ്രത്യേക അറയിലാണ് 500 രൂപയുടെ നോട്ടു കെട്ടുകൾ സൂക്ഷിച്ചിരുന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നു കാലത്ത് നടത്തിയ വാഹന പരിശോധനയിൽ സംശയം തോന്നിയ കാർ പാലക്കാട്, കൽമണ്ഡപത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്ന് വിശദമായി പരിശോധിച്ചതിലാണ് രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്.

പണത്തിന്റെ ഉറവിടത്തെക്കുറിച്ചും, ലക്ഷ്യസ്ഥാനത്തെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് തുടർ അന്വേഷണം ഊർജിതമാക്കി. പ്രതി മുതലുകൾ ഇന്ന് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. പാലക്കാട് ടൗൺ നോർത്ത് എസ് ഐ ആർ.രഞ്ജിത്ത്, വി.കെ. കമറുദ്ദീൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ രമേശ്, സി പി ഒമാരായ കെ. ജിന പ്രസാദ്, വി. പ്രദീപ് കുമാർ, ബി. പ്രഭു, എസ്. സജീന്ദ്രൻ, ഡ്രൈവർ സി പി ഒ സി.രതീഷ് എന്നിവരടങ്ങിയ സംഘമാണ് കുഴൽപ്പണം പിടികൂടിയത്.












Click it and Unblock the Notifications