പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഇത് കേരളത്തിലെ ദേശീയവാദികളുടെ വിജയം, കേരളം ഇന്ത്യയിലാണെന്ന് ഓർക്കണം'; സന്ദീപ് വാര്യർ

Google Oneindia Malayalam News

പാലക്കാട്: വിവാദ ഫേസ്ബുക്ക് പോസ്റ്റ് കെടി ജലീൽ പിൻവലിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഇത് പരിപൂർണ വിജയമാണെന്നല്ല , മറിച്ച് കേരളത്തിന്റെ സാഹചര്യത്തിൽ ദേശീയ വാദികൾക്ക് ഇത് വിജയം തന്നെയാണെന്ന് സന്ദീപ് പറഞ്ഞു. 'കേരളത്തിലെ ജിഹാദി ഇടത് ഇക്കോ സിസ്റ്റം ഒരുക്കിയ സംരക്ഷണ കവചം ജലീലിന് രക്ഷയായില്ല. സംരക്ഷിക്കാനായില്ല . ഇത് തുടക്കമാണ് . കേരളവും ഇന്ത്യയാണ് എന്ന് മനസിലാക്കിക്കൊള്ളണം' എന്നും ഫേസ്ബുക്കിൽ സന്ദീപ് കുറിച്ചു. പോസ്റ്റ് ഇങ്ങനെ

varrier-1580283420-15950773

'സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക വേളയിൽ കെ ടി ജലീലിന് ദേശവിരുദ്ധ പരാമർശങ്ങൾ പിൻ വലിക്കേണ്ടി വന്നിരിക്കുന്നു . ഇത് പരിപൂർണ വിജയമാണെന്നല്ല , മറിച്ച് കേരളത്തിന്റെ സാഹചര്യത്തിൽ ദേശീയ വാദികൾക്ക് ഇത് വിജയം തന്നെയാണ് . കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും ദേശീയതക്കൊപ്പം അണിനിരത്താൻ ഈ വിഷയത്തിൽ സാധിച്ചു .

ഒരാൾക്കും ജലീലിനെ സംരക്ഷിക്കാനായില്ല . ഇത് തുടക്കമാണ് . കേരളവും ഇന്ത്യയാണ് എന്ന് മനസിലാക്കിക്കൊള്ളണം . ഈ മണ്ണ് വിട്ട് നിഷ്കളങ്കരായ കഷ്മീരി പണ്ഡിറ്റുകളെ പോലെ പലായനം ചെയ്യാനല്ല ,പൊരുതാനാണ് തീരുമാനം . ജയ് ഹിന്ദ്, പോസ്റ്റിൽ സന്ദീപ് പറഞ്ഞു.

തന്റെ പരാമർശം ദുർവ്യാഖ്യാനം ചെയ്തെന്നായിരുന്നു കെടി ജലീൽ പ്രതികരിച്ചത്. 'നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിൻ്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു',എന്നായിരുന്നു കെടി ജലീൽ വിശദീകരിച്ചത്.

ജലീലിന്റെ പരാമർശം; സർക്കാർ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണനമെന്ന് കുമ്മനംജലീലിന്റെ പരാമർശം; സർക്കാർ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണനമെന്ന് കുമ്മനം

'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics

English summary
'This is the victory of nationalists in Kerala says Sandeep Varier about jaleel's post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X