പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാളയാറിൽ വൻ കഞ്ചാവ് വേട്ട; 63 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

Google Oneindia Malayalam News

പാലക്കാട്; വാളയാറിൽ 63 കിലോ കഞ്ചാവ് കടത്തിയ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. തേനി സ്വദേശികളായ ജയശീലൻ, ഖാദർ, ഈറോഡ് സ്വദേശി കേശവൻഎന്നിവരാണ് അറസ്റ്റിലായവർ.

arrest

തമിഴ്‌നാട് കമ്പം-തേനി ഭാഗത്ത് നിന്നാണ് വിതരണത്തിനായി ഇവർ കഞ്ചാവ് എത്തിച്ചത്. മൂന്ന് ചാക്കിലും 31 പാക്കറ്റുകളിലുമാക്കിയിട്ടായിരുന്നു കഞ്ചാവ് കടത്തിയത്. കഞ്ചാവ് കടത്തുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് പരിശോധന ശക്തമാക്കിയത്. തൃശ്ശുർ, എറണാകുളം ഉൾപ്പെടെ മധ്യകേരളത്തിലേക്ക് വിൽപ്പനയ്ക്കെത്തിച്ചതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സക്വാഡിൻെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സി.ഡി. ശ്രീനിവാസനാണ് സ്‌ക്വാഡിന്റെ ചുമതല. സ്‌ക്വാഡ് അംഗങ്ങളായ എസ് ജലീല്‍, ടിആര്‍ സുനില്‍കുമാര്‍, ആര്‍ കിഷോര്‍, ആര്‍ രാജീദ്, കെ അഹമ്മദ് കബീര്‍, ആര്‍ വിനീഷ്, റഹീംമുത്തു, സൂരജ്, ദിലീപ്, ഷമീര്‍ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ

Recommended Video

cmsvideo
പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട; 63 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്, 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 27 മരണങ്ങൾ കൂടിസംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്, 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 27 മരണങ്ങൾ കൂടി

 ദീപാവലിക്ക് ചാണകം കൊണ്ടുള്ള വിളക്കുകകൾ വിപണിയിലെത്തിക്കാൻ യുപി; വരുമാനം ഗോശാലകൾക്ക് ദീപാവലിക്ക് ചാണകം കൊണ്ടുള്ള വിളക്കുകകൾ വിപണിയിലെത്തിക്കാൻ യുപി; വരുമാനം ഗോശാലകൾക്ക്

'കേന്ദ്ര ഏജൻസികൾ വരട്ടെ';'ഇതാണോ വൈരുദ്ധ്യാത്മക ഭൗതികവാദം'; പിണറായിയെ ട്രോളി മുനീർ'കേന്ദ്ര ഏജൻസികൾ വരട്ടെ';'ഇതാണോ വൈരുദ്ധ്യാത്മക ഭൗതികവാദം'; പിണറായിയെ ട്രോളി മുനീർ

രാഹുൽ എത്തുന്ന ദിവസം ബിജെപി എംപിയുടെ മകനായ എംഎൽഎ കോൺഗ്രസിലേക്ക്; ‌ഞെട്ടിച്ച നീക്കത്തിന് ഡികെരാഹുൽ എത്തുന്ന ദിവസം ബിജെപി എംപിയുടെ മകനായ എംഎൽഎ കോൺഗ്രസിലേക്ക്; ‌ഞെട്ടിച്ച നീക്കത്തിന് ഡികെ

English summary
Three arrested with 63 kg cannabis in valayar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X