Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് കുട്ടികള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

പാലക്കാട്: പാട്ടാമ്പി ഞങ്ങാട്ടിരിയില്‍ സഹോദരങ്ങളുള്‍പ്പടെ മൂന്ന് കുട്ടികള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു. ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഉള്ളാട്ടില്‍ നാസറിന്റെ മക്കളായ നവാസ് (11), സഹോദരന്‍ നിയാസ് (6)ബന്ധു ആഷിഖ് (11) എന്നിവരാണ് മരിച്ചത്.

രാവിലെ പതിനൊന്നരയോടയാണ് അപകടം. ശനിയാഴ്ച സ്‌കൂള്‍ അവധി ആയതിനാല്‍ കുട്ടുകള്‍ സംഘം ചേര്‍ന്ന് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. എങ്ങനെയാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. ഒപ്പമുണ്ടായിരുന്ന കുട്ടികളാണ് സമീപ വാസികളെ വിവരമറിയിച്ചത്. രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ഞങ്ങാട്ടേരിക്കടവില്‍ നിന്നുമാണ് കണ്ടെടുത്തത്.

Pattambi

കുട്ടികളുടെ മൃതദേഹങ്ങള്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് മൂവരും. ഭാരതപ്പുഴയിലെ രണ്ട് തടയണങ്ങള്‍ തുറന്നതറിയാതെയാണ് കുട്ടികള്‍ പുഴയിലിറങ്ങിയത്. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+