പുലിപ്പല്ല്, ആനക്കൊമ്പ്, നാടൻ തോക്കുകൾ;പാലക്കാട് മൂന്ന് പേര്‍ പിടിയിൽ
പാലക്കാട്: ആനക്കൊമ്പുകളും നാടൻ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരവുമായി മൂന്നു പേർ പിടിയിൽ.അഗളി, ഇലവഴിച്ചി, കൈതക്കുഴിയിൽ സിബി (58), മലപ്പുറം കപ്പക്കുന്നം മേലാറ്റൂർ സ്വദേശി അസ്കർ (36), മലപ്പുറം പാണ്ടിക്കാട് കൊപ്പത്ത് വീട്ടിൽ യൂസ്തസ് ഖാൻ (40)എന്നിവരാണ് അറസ്റ്റിലായത്. അട്ടപ്പാടി പുതൂർ ഇലവഴിച്ചിയിൽ വെച്ചായിരുന്നു ഇവരെ കസ്റ്റഡയിൽ എടുത്തത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന മണ്ണാർക്കാട്, പുതൂർ കാരത്തൂർ സ്വദേശി ഷെരീഫ് അനിൽൽ ( 40 ) കടന്നുകളഞ്ഞു.
ഇലവഴിച്ചിയിൽ സിബി എന്നയാളുടെ വീട്ടിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർ ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ സ്ഥലം പോലീസ് പരിശോധിച്ചു. പരിശോധനയിൽ 6 നാടൻ തോക്കുകൾ പുലിയുടെയും കരടിയുടെയും പല്ലുകൾ, കാട്ടുപോത്തിന്റെ നെയ്യ്, പന്നിയുടെ തേറ്റകൾ, നായാട്ടിനുള്ള ഉപകരണങ്ങൾ വെട്ടുകത്തികൾ തുടങ്ങിയവ കണ്ടെടുത്തു.

അതേസമയം പിടിയിലായ സിബി സ്ഥിരം കുറ്റവാളികളിയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ വനം കുറ്റകൃത്യങ്ങൾക്ക് പുറമേ പൊലീസ്, എക്സൈസ് വകുപ്പുകളിലും കേസുകൾ ഉണ്ട്. രക്ഷപ്പെട്ടയാൾക്ക് വേണ്ടിയും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
പാലക്കാട് ഫ്ലയിങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പാലക്കാട് ഫ്ലയിങ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി ശ്രീകുമാർ, പുതൂർ ഫോറസ്റ്റ് സ്റ്റേഷൻ ഒദ്യോഗസ്ഥർ, അട്ടപ്പാടി വനം റേഞ്ച് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications