Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഒരേ ദിവസം 3 പോക്‌സോ കേസ് പ്രതികള്‍ക്ക് കഠിന തടവ്;90 കാരനും പ്രതി

പാലക്കാട്: പാലക്കാട് ഒരേ ദിവസം മൂന്ന് പോക്സോ കേസ് പ്രതികൾക്ക് കഠിനതടവ്. കല്ലടിക്കോട് 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ തൊണ്ണൂറ് വയസുകാരന് 3 വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് പട്ടാമ്പി അതിവേഗ പോക്സോ കോടതി ശിക്ഷ മൂന്ന് വർഷമായി കുറച്ചത്.

പാലക്കാട് നിന്നു തന്നെ റിപ്പോർട്ട് ചെയ്ത മറ്റൊരു ലൈഗിക അതിക്രമ കേസാണ് ഒമ്പത് വയുകുകാരിക്ക് നേരെ നടന്നത്. ഈ കേസിലെ പ്രതിക്കും ഇന്നു തന്നെയാണ് ശിക്ഷ വിധിച്ചത്. മദ്രസയിൽവെച്ച് 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷമാണ് കഠിന തടവ് കോടതി വിധിച്ചത്.

pocso

ഒൻപത് വയസുകാരിയെ മദ്രസയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മണ്ണാർക്കാട് കോട്ടപ്പാടം സ്വദേശി നൗഷാദ് ലത്തീഫിന് 26 വർഷം കഠിന തടവ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചത്.2018 ജൂലൈ മാസം മുതൽ 2019 മാർച്ച് വരെ പലതവണ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. അഗളി പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.

തടവ് ശിക്ഷക്കൊപ്പം 175000 രൂപയും പ്രതി പിഴയൊടുക്കണം.അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്.ഐമാരായ പി.വിഷ്ണു, എം.സി റെജി കുട്ടി എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. നാലാം ക്ലാസുകാരിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. കല്ലടിക്കോട് 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് 90കാരൻ കോര കുര്യന് പട്ടാമ്പി അതിവേഗ പോക്സോ കോടതി മൂന്ന് വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

പാലക്കാട് തന്നെ റിപ്പോർട്ട് ചെയ്ത മറ്റൊരു കേസാണ് മണ്ണാർക്കാട് മിഠായി വാങ്ങാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്. ഈ കേസിലും ശിക്ഷ ഇന്ന് തന്നെയാണ് വിധിച്ചത്. കുട്ടിയെ പിഡനത്തിന് ഇരയാക്കിയ പ്രതിക്ക് അഞ്ച് വർഷമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+