തൃത്താല പോരാട്ടത്തിൽ വിജയം ഉറപ്പിച്ച് എംബി രാജേഷ്; തോൽവി അംഗീകരിച്ച് വിടി ബൽറാം
പാലക്കാട്; സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കിയ തൃത്താലയിൽ മൂന്നാം അങ്കത്തിനിറങ്ങിയ വിടി ബൽറാമിന് കനത്ത തോൽവി. വോട്ടെണ്ണലിന്റെ തുടക്കത്തിൽ വലിയ ലീഡ് നേടിയിരുന്നുവെങ്കിലും അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ബൽറാമിന് കാലിടറുകയായിരുന്നു. ഏറ്റവും അവസാനം പുറത്തുവന്ന ഫലസൂചന അനുസരിച്ച് 2571 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷ് ലീഡ് ചെയ്യുന്നത്.
തോൽവി ഉറപ്പിച്ച പിന്നാലെ ജനവിധി അംഗീകരിക്കുകയാണെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.
സിപിഎമ്മിനെ തറപറ്റിക്കുകയെന്ന ലക്ഷ്യത്തോടെ 2011 ലാണ് യുവ നേതാവായ വിടി ബൽറാമിനെ കോൺഗ്രസ് മണ്ഡലത്തിൽ പരീക്ഷിച്ചത്. എൽഡിഎഫിന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് അട്ടിമറി വിജയം നേടാൻ ബൽറാമിന് സാധിച്ചു. സിപിഎമ്മിന്റെ പി മമ്മിക്കുട്ടിയെ 3438ന്റെ ഭൂരിപക്ഷത്തിലായിരുന്നു വിടി പരാജയപ്പെടുത്തിയത്. മമ്മിക്കുട്ടിക്ക് 54,424 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബല്‍റാമിന് 57,727 വോട്ടുകളാണ് നേടാനായത്.
2016 ലും ബൽറാം വിജയം ആവർത്തിച്ചു. അതും 2011 ൽ നേടിയതിനേക്കാൾ ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. മുന്‍ ജി ല്ലപഞ്ചായത്ത് പ്രസിഡൻറ് സുബൈദ ഇ സ്ഹാക്കിനെയായിരുന്നു പരാജയപ്പെടുത്തിയത്.
ഇത്തവണ സിപിഎമ്മിനെ സംബന്ധിച്ച് മണ്ഡലത്തിൽ അഭിമാന പോരാട്ടമായിരുന്നു. എകെജി വിവാദത്തിൽ ഉൾപ്പെടെ ബൽറാമിനെതിരെ പാർട്ടി അണികളിൽ വികാരം ശക്തമാണ്.എന്തുിലകൊടുത്തും മണ്ഡലത്തിൽ വിടി പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാജേഷിനെ എൽഡിഎഫ് മത്സരിപ്പിച്ചത്. വികസന വിഷയങ്ങൾ ഉൾപ്പെടെ ചർച്ചയാക്കിയായിരുന്നു രാജേഷ് ഇവിടെ വോട്ട് തേടിയത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications