ധോണി മേഖലയിൽ വീണ്ടും പുലി? ആശങ്കയോടെ പ്രദേശവാസികൾ
ധോണി: പാലക്കാട് ധോണിയിൽ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികൾ.ധോണി പെരുന്തുരുത്തിക്കളത്തിൽ ജനവാസ മേഖലയാണ് പുലിയെ കണ്ടത്. തുടർന്ന് രാത്രിയോടെ തന്നെ വനംവകുപ്പ് ആർ ആർ ടി സംഘം സ്ഥലത്ത് പരിശോധന നടത്തി.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ രമേഷ് ആയിരുന്നു ആദ്യം ശബ്ദം കേട്ടത്. തുടർന്ന് നോക്കിയപ്പോൾ പുലിയെ കാണുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹം സമീപവാസികളെ അറിയിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചില്ല.

ഇക്കഴിഞ്ഞ ഡിസംബറിൽ ധോണി മൂലംപ്പാടം സ്വദേശി ഷംസുവിന്റെ വളർത്തു നായയെ പുലി കൊന്നിരുന്നു. നായ കുരയ്ക്കുന്ന ശബ്ദം കേട്ട് വീടിന് പുറത്തെത്തി നോക്കിയ വീട്ടുകാര്‍ക്ക് നായയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ വീടിനു സമീപത്ത് കണ്ടെത്തുകയായിരുന്നു.സമീപത്ത് നിന്നും നായയെ വലിച്ചിഴച്ചു കൊണ്ടുപോയതു പോലുള്ള അടയാളങ്ങളും കണ്ടെത്തി.
ഇതോടെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച മൂലപ്പാടത്ത് നിന്ന് ഒരു കിലോമീറ്റർ മാറി പുലിയെ പിടികൂടാൻ വനവകുപ്പ് കൂട് സ്ഥാപിച്ചത് വിവാദമായിരുന്നു. എത്രയും പെട്ടെന്ന് പുലിയെ പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications