പോലീസിന്റെ സമയോചിത ഇടപെടൽ; രക്ഷിച്ചത് രണ്ട് ജീവനുകൾ
പാലക്കാട്: പുഴയില്‍ ചാടാൻ ശ്രമിച്ച യുവതിയ്ക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥൻ. പാലക്കാട് ജില്ലാ ക്രൈം റിക്കാർഡ്‌സ് ബ്യുറോയിലെ ഉദ്യോഗസ്ഥനായ വൈശാഖിന്റെ സമയോചിത ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. ഭാർത്തവുമായി വഴക്കിട്ട് ജീവിതം അവസാനിപ്പിക്കാൻ പുഴയിൽ ചാടാനെത്തിയ യുവതിയെ വൈശാഖ് അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. പാലക്കാട് ജില്ലാ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
' പോലീസ് ഉദ്യോഗസ്ഥൻ്റെ സമയോചിത ഇടപെടൽ, രക്ഷിക്കാനായത് 2 ജീവനുകൾ. ഇന്നലെ 5-9-24 തിയ്യതി രാവിലെ ജില്ലാ ക്രൈം റിക്കാർഡ്‌സ് ബ്യുറോയിലെ പോലീസ് ഉദ്യോഗസ്ഥൻ വൈശാഖ് ഡ്യൂട്ടിക്ക് മോട്ടോർ സൈക്കിളിൽ വരുമ്പോൾ സുമാർ 9.30 മണിയോടെ യാക്കര പുഴപ്പാലത്ത് വെച്ച് വഴക്കിടുന്ന ദമ്പതിമാരെ കണ്ടു. പാലത്തിൻ്റെ മധ്യഭാഗത്ത് നിർത്തിയിട്ട സ്കൂട്ടറിൽ ഒരു യുവാവ് ഇരിക്കുന്നതും തൊട്ടടുത്ത് ഒരു ഗർഭിണിയായ യുവതി അയാളോട് വഴക്കിടുന്നതുമാണ് വൈശാഖിന്റെ ശ്രദ്ധയിൽ പെട്ടെത്.

വൈശാഖിൻ്റെ മോട്ടോർ സൈക്കിൾ ഈ സ്കൂട്ടറിൻ്റെ അരികിൽ എത്തുമ്പോഴേക്കും യുവതി പാലത്തിൻ്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടാൻ തയ്യാറായി നിന്നിരുന്നു. ഉടൻ തന്നെ മോട്ടോർ സൈക്കിളിൽ നിന്ന് ഇറങ്ങി വൈശാഖ് യുവതിയോട് ചാടരുതെന്ന് ആവശ്യപ്പെട്ട് അവരെ സമാധാനിപ്പിച്ച് താഴെ ഇറക്കി. അവരെ പെട്ടെന്ന് പിടിച്ച് ഇറക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവർ പുഴയിൽ ചാടിയേനെ. ഗർഭിണിയായ യുവതിയും, ഗർഭസ്ഥ ശിശുവും ഉൾപ്പെടെ രണ്ട് പേർക്ക് ജീവഹാനി ഉണ്ടാകുമായിരുന്ന സംഭവത്തെ വൈശാഖ് സമയോചിതമായ ജീവൻരക്ഷാ ഇടപെടൽ കൊണ്ട് പോലീസിന് അഭിമാനം ആയി മാറി',.












Click it and Unblock the Notifications